കേരള ബജറ്റ് ; ജനങ്ങളെ കബളിപ്പിക്കൽ കേന്ദ്ര വിദേശകാര്യ , പാർലമെൻ്ററികാര്യ സഹമന്ത്രി വി.മുരളീധരൻ..

വോട്ട് ഓൺ അക്കൗണ്ട് മാത്രം അവതരിപ്പിക്കാൻ അധികാരം ഉള്ള സർക്കാർ ഒരു വർഷത്തെ ബജറ്റ് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെൻററി കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. സി പി എമ്മിൻ്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനുള്ള വേദിയാക്കി നിയമസഭയെ മാറ്റിയത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരണം.

രാജ്യമൊട്ടാകെ സി.പി.എം ചർച്ച ചെയ്യാൻ ശ്രമിച്ച വിഷയമായിട്ടും കാർഷിക മേഖലക്ക് ബജറ്റിൽ എന്ത് പ്രധാന പദ്ധതി ആണ് വകയിരുത്തിയത്? ബജറ്റിൽ ധാരാളം മേഖലകളിൽ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ താങ്ങുവില നിയമം കേരളത്തിൽ നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ബജറ്റിലൂടെ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്.ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തേറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ പ്രധാന പദ്ധതികളൊന്നും ബജറ്റിൽ ഇല്ല.കർഷകരോട് മുതലക്കണ്ണീരൊഴുക്കുന്ന ഇടതുപക്ഷം  കർഷക സമരത്തിലെ ആവശ്യങ്ങൾ കേരളത്തിൽ പോലും നടപ്പാക്കാതെ ജനങ്ങളെ ബജറ്റിലൂടെ അപഹസിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ആരോഗ്യമേഖലക്ക് ഉണർവ്വ് പകരാൻ തക്ക വലിയ പദ്ധതിയോ ആവശ്യമായ തുകയോ ബജറ്റിൽ വകയിരുത്താൻ കഴിഞ്ഞിട്ടില്ല.ദേശീയ ആരോഗ്യ നയത്തിൽ ആരോഗ്യ മേഖലക്ക് നീക്കി വെക്കേണ്ട തുക സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ബജറ്റിൻ്റെ 8% ആരോഗ്യ മേഖലക്ക് നീക്കിവെക്കണമെന്നാണ് ദേശീയ ആരോഗ്യനയം വിഭാവനം ചെയ്യുന്നത്.എന്നാൽ സംസ്ഥാനത്ത് ഇത് 4 ശതമാനം മാത്രമാണ്. ഈ രണ്ട് പ്രധാന മേഖലകളെ പോലും വിസ്മരിച്ച സർക്കാർ കേരളത്തെ കടക്കെണിയിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top