ഗ്രുപ്പുപോര്‌ മുറുക്കി കേരളത്തിലെ ബിജെപി !വി.​മു​ര​ളീ​ധ​ര​ൻ അ​മി​ത​മാ​യി ഇ​ട​പെ​ടു​ന്നുവെന്ന് കൃ​ഷ്ണ​ദാ​സ് പ​ക്ഷം.

കൊച്ചി: കേരളത്തിൽ ബിജെപിക്ക് ഒരിക്കലും വളർച്ച ഉണ്ടാകാത്തത് അണികൾ വെറുക്കുന്ന നേതൃത്വം ആയതിനാൽ .ഇടതു വലത് രാഷ്ട്രീയത്തെ വെറുക്കുന്ന നല്ല ശതമാനം ജനങ്ങളും മൂന്നാമതൊരു ഓപ്‌ഷൻ നോക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി .ബിജെപിക്ക് വളരാൻ കേരളത്തിലെ മണ്ണ് ശക്തമാണെങ്കിലും കേരളത്തിലെ കഴിവുകെട്ട നേതൃത്വം വളരാൻ സമ്മതിക്കുന്നില്ല എന്നാണു ആരോപണം .നിലവിൽ ഗ്രുപ്പ് [പോരിൽ തകരുകയാണ് കേരളത്തിലെ ബിജെപി .തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന ബി​ജെ​പി സം​സ്ഥാ​ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി. ​മു​ര​ളീ​ധ​ര​നെ​തി​രെ പി.​കെ. കൃ​ഷ്ണ​ദാ​സ് പ​ക്ഷം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​താ​യി സൂ​ച​ന.മു​ര​ളീ​ധ​ര​ൻ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ അ​മി​ത​മാ​യി ഇ​ട​പെ​ടു​ന്നു. ഇ​ത് ഗു​ണ​ത്തെ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​മെ​ന്നും കൃ​ഷ്ണ​ദാ​സ് പ​ക്ഷം ആ​രോ​പി​ച്ചു.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും കൃ​ഷ്ണ​ദാ​സ് പ​ക്ഷം വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ര​ണ്ടി​ട​ത്ത് മ​ത്സ​രി​ച്ച​തും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളു​മാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. മ​ഞ്ചേ​ശ്വ​ര​ത്ത് മാ​ത്രം മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും നേ​ട്ട​മു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. സം​ഘ​ട​നാ സെ​ക്ര​ട്ട​റി​മാ​രും മേ​ഖ​ലാ സെ​ക്ര​ട്ട​റി​മാ​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ബാ​ല​ശ​ങ്ക​റി​ന്‍റെ​യും ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ​യും ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യി. ഇ​ത് അ​ഞ്ചം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലും സൂ​ചി​പ്പി​ച്ചി​രു​ന്നു.

Top