ആ പണമെല്ലാം പോയത് എകെജി സെന്ററിലേക്കാണോ ധര്‍മ്മടത്തേക്കാണോ?മു​ഖ്യ​മ​ന്ത്രി ആ സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കണം, പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ പോ​ലെ ​പെ​രു​മാ​റ​രു​ത്; തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നു​ ‌കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ക്കു​ന്നി​ല്ലെ​ന്നും പാ​ല​ക്കാ​ട്ട് സി​പി​എം വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.യുഡിഎഫും ബിജെപിയും വോട്ടു കച്ചവടം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കി സംസാരിക്കണമെന്നും ബാലിശമായ ആരോപണമാണ് വോട്ടുകച്ചവടം എന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വോട്ടുകള്‍ കുറഞ്ഞത് വോട്ടുകച്ചവടമാണെങ്കില്‍, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് എട്ടു ശതമാനം വോട്ട് കുറഞ്ഞത് വോട്ടുകച്ചവടം നടത്തിയിട്ട് ആണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്ക് വോ​ട്ട് കു​റ​ഞ്ഞു. പാ​ർ​ട്ടി​ക്ക് സം​ഭ​വി​ച്ച തോ​ൽ​വി​യു​ടെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ ത​നി​ക്കാ​ണ്. തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ഘ​ട​ക​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ആ ​സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്ക​ണം. പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​പ്പോ​ലെ​യ​ല്ല പെ​രു​മാ​റേ​ണ്ട​ത്. വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച​ത് മു​ഖ്യ​മ​ന്ത്രി ഇ​തു​വ​രെ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ലീ​ഗ് മ​ത്സ​രി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ൽ‌ മു​സ്‍​ലിം വോ​ട്ടു​ക​ൾ എ​ല്‍​ഡി​എ​ഫി​ന് കി​ട്ടി. സ്വ​ന്തം കാ​ലി​ന​ടി​യി​ലെ മ​ണ്ണ് പോ​കു​ന്ന​താ​ണ് ചെ​ന്നി​ത്ത​ല നോ​ക്കേ​ണ്ട​ത്. ‌പാ​ല​ക്കാ​ട്ട് സി​പി​എ​മ്മി​ന് 2,500 വോ​ട്ട് ന​ഷ്ട​മാ​യി. ഇ​ത് ക​ച്ച​വ​ടം ചെ​യ്ത​താ​ണ്. മ​ഞ്ചേ​ശ്വ​ര​ത്ത് എ​ൽ​ഡി​എ​ഫി​ന് കു​റ​ഞ്ഞ വോ​ട്ടു​ക​ൾ എ​വി​ടെ പോ​യി?. കു​ണ്ട​റ​യി​ൽ 20,000 വോ​ട്ട് കു​റ​ഞ്ഞു. ഇ​തും വി​റ്റ​താ​ണോ?. തൃ​പ്പൂ​ണി​ത്തു​റ​യി​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു കു​റ​ഞ്ഞി​ട്ടു​ണ്ട്.

ബി​ജെ​പി​യ്‌​ക്ക് വോ​ട്ട് കു​റ​ഞ്ഞു എ​ന്ന​ഭി​പ്രാ​യ​പ്പെ​ടു​ന്ന ഇ​ട​ത് മു​ന്ന​ണി​യ്‌​ക്ക് 2016 തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ എ​ട്ട് ശ​ത​മാ​നം വോ​ട്ട് 2019ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​ഞ്ഞു. ഈ ​വോ​ട്ട് സി​പി​എം വി‌​റ്റ​താ​ണോ. അ​തി​ന്‍റെ പ​ണം എ‌​കെ‌​ജി സെ​ന്‍റ​റി​ലേ​ക്കോ അ​തോ ധ​ർ​മ്മ​ട​ത്തേ​ക്കോ ആ​ണോ പോ​യ​ത്.യു​ഡി​എ​ഫി​നും ഇ​ത്ത​ര​ത്തി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ൽ​പ​റ്റ​യി​ൽ അ​തു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രേ​യാം​സ്കു​മാ​ർ പ​റ​യു​ന്നു. ഇ. ​ശ്രീ​ധ​ര​ൻ, കു​മ്മ​നം എ​ന്നി​വ​രെ നി​യ​മ​സ​ഭ കാ​ണി​ക്ക​രു​തെ​ന്ന് പ​ല​ർ​ക്കും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. സ​മു​ദാ​യം ഒ​ന്നി​ച്ചു​നി​ന്ന് ഇ​വ​രെ തോ​ൽ​പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലേ?.

ഷാ​ഫി​യും എ.​കെ.​എം. അ​ഷ്റ​ഫും സി​ദ്ദീ​ഖും ജ​യി​ച്ച​പ്പോ​ൾ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി​യ​ത് അ​വ​രു​ടെ പാ​ർ​ട്ടി​ക്കാ​ർ മാ​ത്ര​മ​ല്ല​ല്ലോ?. ഗൂ​രു​വാ​യൂ​രി​ലെ ലീ​ഗ് സ്ഥാ​നാ​ർ​ഥി എ​ങ്ങ​നെ​യാ​ണ് തോ​റ്റ​ത്?. ഫ​ത്വ പു​റ​പ്പെ​ടു​വി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ല്ലേ?. കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ മു​സ്ലി​മാ​ണെ​ങ്കി​ൽ​പോ​ലും അ​പ്പു​റ​ത്ത് ലീ​ഗും എ​സ്ഡി​പി​ഐ​യും എ​ല്ലാം സി​പി​എ​മ്മി​ന് വോ​ട്ടു​ചെ​യ്തു.ബേ​പ്പൂ​രി​ൽ മ​രു​മ​ക​ന്‍റേ​ത​ട​ക്കം ജ​യം അ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷി​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കാ​ത്ത​വ​രെ​യെ​ല്ലാം ല​ക്ഷ്യം​വെ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് പി​ണ​റാ​യി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Top