കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി..എന്‍എസ്എസ് പിന്തുണയ്ക്കും?തരൂർ തോൽക്കും.

തിരുവനന്തപുരം :കേരളത്തിൽ താമര വീണ്ടും വിരിയും .അത് തിരുവനന്തപുരത്ത് തന്നെയാകും .പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത്തവണ തരൂരിനെ അട്ടിമറിച്ച് വിജയം വരിക്കാൻ ബിജെപിയുടെ തുറുപ്പ് ചീട്ട് കെ സുരേന്ദ്രൻ ആണെന്ന സൂചന പുറത്ത് വന്നു .കേരളത്തില്‍ 11 സീറ്റുകള്‍ പിടിക്കാനുളള പദ്ധതികളാണ് അമിത് ഷാ തയ്യാറാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ ബിജെപിക്ക് ഏറ്റവുമധികം വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. അടുത്തിടെ പുറത്തുവന്ന ഇന്ത്യാ ടുഡേ സര്‍വ്വേയിലും ബിജെപി തിരുവനന്തപുരത്ത് അക്കൗണ്ട് തുറന്നേക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു.തിരുവനന്തപുരത്ത് സുരേന്ദ്രൻ ഇത്തവണ ശശി തരൂരിനെ അട്ടിമറിക്കും എന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തൽ.

സംസ്ഥാനത്ത് ഏറ്റവും വിജയ സാധ്യത ഉള്ളത് തിരുവനന്തപുരമാണെന്ന് മറ്റ് ചില സര്‍വ്വേകളും സൂചിപ്പിച്ചിരുന്നു . ഈ സാഹചര്യത്തില്‍ ഏറ്റവും അധികം വിജയസാധ്യതയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് സൂചന.ശബരിമല സമരവുമായി ബന്ധപ്പെട്ട് വീരപരിവേഷം നേടിയ കെ സുരേന്ദ്രന്‍റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ജയില്‍ വാസം ശബരിമല വിഷയത്തില്‍ 21 ദിവസത്തോളം ജയില്‍ വാസം അനുഭവിച്ചത് സുരേന്ദ്രന്‍റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് നേതൃത്വം കണക്കാക്കുന്നു.tharoor-sunanda

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ തന്നെയാകും രംഗത്തിറങ്ങുക. തരൂരിനെതിരായി നടന്‍ മോഹന്‍ലാലിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് മുന്‍ ബിജെപി അധ്യക്ഷനും നിലവിലെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്നും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.k surendran

അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ നിലപാടിലെ മലക്കം മറിച്ചല്‍ പാരയായപ്പോള്‍ ശബരിമല സ്ത്രീപ്രവേശനത്തെ നേരിട്ടെത്തി പ്രതിരോധിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. ഇത് സുരേന്ദ്രന്‍റെ ഇമേജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മുതലാക്കി സുരേന്ദ്രനിലൂടെ തിരുവനന്തപുരത്ത് കന്നിവിജയം നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നു. മാത്രമല്ല സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്‍എസ്എസും പിന്തുണയ്ക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തിരുമാനത്തില്‍ നരേന്ദ്രമോദിയോട് നന്ദിയറിച്ച് എന്‍എസ്എസ് നേതൃത്വം അദ്ദേഹത്തിന് കത്തയച്ചിരുന്നു. ഈ ആനുകൂല്യങ്ങളെല്ലാം സുരേന്ദ്രന് അനുകൂലമാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ചാല്‍ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് എന്‍എസ്എസ് എന്ന് ഒരു പ്രമുഖ നേതാവും സൂചന നല്‍കിയിട്ടുണ്ട്. അതേസമയം സുരേന്ദ്രനെ കൂടാതെ മറ്റ് പ്രമുഖരുടെ പേരുകളും തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.pannyan shashi tharoor

ബിജെപിക്ക് സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ച തൃശൂരും പാലക്കാടും അതിനാല്‍ തന്നെ പ്രമുഖരാകും സ്ഥാനാര്‍ത്ഥികള്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ദേവസ്വം പ്രസിഡന്‍റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, മറ്റ് ജനറല്‍ സെക്രട്ടറിമാരായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശബരിമല യുവതീ പ്രവേശം കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ ശബരിമല ബിജെപിക്ക് ഗുണം ചെയ്യുമെന്ന ചില സര്‍വ്വേകളും സൂചിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വ്വേയില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്ന് പ്രവചിക്കുന്നുണ്ട്.

നേരത്തെ കേരളത്തിലെ കോൺഗ്രസിന്റെ അടിത്തറ തകർന്നു എന്ന റിപ്പോർട്ട് കോൺഗ്രസിന് തന്നെ ലഭിച്ചിരുന്നു .2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനുമായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളെ മൂന്നായി തരംതിരിച്ചിരിച്ചിരുന്നു. ശരാശരി, ശരാശരിക്ക് മുകളില്‍, ദയനീയം എന്നീ വിഭാഗങ്ങളിലായിരുന്നു ഡി.സി.സികളെ വിലയിരുത്തിയത്.k surendran

കേവലം മൂന്ന് ജില്ലാകമ്മിറ്റികള്‍ മാത്രമാണ് ശരാശരിക്ക് മുകളില്‍ എത്തിയത്. എട്ട് ജില്ലകളില്‍ അതിദയനീയമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നെണ്ണം ശരാശരി നിലവാരത്തിലും. എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരം ഇത്തരമൊരു പഠനം നടത്തിയത് കെ.പി.സി.സിയിലെ ഒരുന്നതന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിയുടെ അവസ്ഥയില്‍ ഞെട്ടിയിരിക്കുകയാണ് അദ്ദേഹം.

തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ഡി.സി.സികളാണ് ശരാശരിക്കും മുകളില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം, മലപ്പുറം, കൊല്ലം എന്നീ ഡി.സി.സികള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ഡി.സി.സികളാണ് ദയനീയം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരവും കാസര്‍കോടും പരമദയനീയമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശശി തരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിന്റെ സ്ഥിതി പരമദയനീയം എന്നറിഞ്ഞ് എ.ഐ.സി.സി ഞെട്ടലിലാണ്. ഇപ്പോഴത്തെ പാര്‍ട്ടിയുടെ സ്ഥിതി അനുസരിച്ച് ശശി തരൂര്‍ മത്സരിച്ചാല്‍ പോലും കടന്നുകൂടാന്‍ പ്രയാസമാണെന്നാണ് ഏജന്‍സി നടത്തിയ പഠനത്തില്‍ പറയുന്നത്. ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവനന്തപുരവും കാസര്‍കോടും അവര്‍ എ പ്ലസ് ലിസ്റ്റിലാണ് ബി.ജെ.പി പെടുത്തിയിരിക്കുന്നത്. അതായത് ബി.ജെ.പിക്ക് ജയിക്കാന്‍ ഏറെ സാധ്യതയുള്ള രണ്ട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളിലാണ് ഇവ.

Top