മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് വീണ്ടും കുരുക്ക്; ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഒരാഴ്ചക്കകം മൊബൈല്‍ ഫോണ്‍ ഹാജരാക്കണം

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുതിയ കുരുക്ക്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സുരേന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി. സുരേന്ദ്രന്‍ ഉപയോഗിക്കുന്ന ഫോണ്‍ പരിശോധനയ്ക്ക് വേണ്ടി എത്രയും പെട്ടെന്ന് ഹാജരാക്കുന്നതിന് വേണ്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.സുരേന്ദ്രനെ നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പല മൊഴികളും കളവാണെന്ന് കണ്ടെത്തിയിരുന്നു. ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്. കേസിലെ.

കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികള്‍ എല്ലാം തന്നെ കള്ളമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ എതിര്‍ സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയെന്നാണ് കേസ്. രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കേസില്‍ പ്രധാന പ്രതിയാണ് കെ സുരേന്ദ്രന്‍. കേസില്‍ നിര്‍ണായക തെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് സുരേന്ദ്രന്‍ മൊഴി നല്‍കിയത്. കൂടാതെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത് കെ സുരേന്ദ്രന്‍ കാസര്‍കോട് താമസിച്ച ഹോട്ടലില്‍ വച്ചായിരുന്നുന. ഈ ഹോട്ടലില്‍ സുരേന്ദ്രന്‍ താമസിച്ചിട്ടില്ല എന്നായിരുന്നു മൊഴി. ഇത് കളവമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രധാനപ്പെട്ട മൊഴികള്‍ എല്ലാം തന്നെ കളവാണെന്ന് കണ്ടെത്തിയതോടെ സുരേന്ദ്രനെ ഇനി വിശ്വാസത്തിലെടുക്കാന്‍ ആവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം, യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും കെ സുരേന്ദ്രന്‍ അടുത്ത ആളുമായ സുനില്‍ നായിക്കാണ് സുന്ദരയ്ക്ക് കോഴ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തിരുന്നു. മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരുള്‍പ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേര്‍ത്തത്. സുനില്‍ നായിക് ആണ് തനിക്ക് വീട്ടിലെത്തി പണം കൈമാറിയതെന്ന് സുന്ദരയുടെ മാതാവായ ബേഡ്ജി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പണം കൈമാറുമ്പോള്‍ സുന്ദരയുടെ സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീയും വീട്ടിലുണ്ടായിരുന്നു. അവരും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്

Top