ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത..കുഞ്ഞാലിക്കുട്ടിയും മകനും കുടുങ്ങുന്നു !കെ.ടി ജലീലിന്റെ മൊഴി നിര്‍ണായകം.

കൊച്ചി: കുഞ്ഞാലിക്കുട്ടിയും മകനും വലിയ കുരുക്കിലേക്ക് .കള്ളപ്പണ കേസിൽ കുഞ്ഞാലികുട്ടിക്ക് എതിരെ നിർണായക നീക്കം .ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയതില്‍ ദുരൂഹത കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കല്ല പണം എത്തിയതെന്ന് വ്യക്തമായെന്ന് അന്വേഷണ സംഘം പറഞ്ഞു.

മുന്‍മന്ത്രി കെ.ടി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. കെ.ടി ജലീലില്‍ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക മൊഴിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ നിലവില്‍ കേസെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനാകില്ല. ഇഡി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു.

ഇ.ഡി ഓഫിസില്‍ നേരിട്ടെത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്. തിന് പുറമേ കുഞ്ഞാലിക്കുട്ടി മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണ കേസിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ട് എന്നാണു സൂചനകൾ പുറത്ത് വരുന്നത് .

Top