ഇ.ഡിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.സര്‍ക്കാരിന് തിരിച്ചടി.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പോരിനിറങ്ങിയ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ഇ.ഡിക്കെതിരായി ക്രൈംബ്രാഞ്ച് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് കൈമാറുന്ന വിവരങ്ങള്‍ വിചാരണ കോടതി പരിശോധിക്കും. വിചാരണ കോടതിക്ക് വിവരങ്ങൾ പരിശോധിക്കാം. കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും കോടതി റദ്ദാക്കി. രണ്ട് എഫ്‌ഐആറും തള്ളി. പ്രതികളെ കൊണ്ട് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നത്. ഇഡിയിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.

അതേസമയം അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണകോടതിക്ക് കൈമാറണം. രേഖകള്‍ പരിശോധിച്ച് വിചാരണ കോടതിക്ക് തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി സ്വപ്‌ന പറയുന്ന ശബ്ദരേഖ പുറത്തുവന്നതും സന്ദീപ് നായര്‍ ആരോപണം ഉന്നയിച്ചതിനെയും തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം പ്രഖ്യാപിക്കുക എന്ന അസാധാരണ സംഭവമാണ് ഉണ്ടായത്. സ്വർണ കടത്ത് കേസിലെ പ്രതികളായ സന്ദീപിന്റെ മൊഴിയുടെയും, സ്വപ്നയുടെ ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Top