8 മുസ്ലിം ലീഗ് എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാവില്ല! പുതുമുഖങ്ങളെ പരീക്ഷിക്കാൻ നീക്കം.വികെ ഇബ്രാഹിംകുഞ്ഞിനും എംസി ഖമറുദ്ദീനും സീറ്റുണ്ടാവില്ല.

കൊച്ചി:ഇത്തവണ നിയമസഭാ സീറ്റിൽ പുതുമുഖങ്ങളെ കൂടുതൽ ഇറക്കി മുന്നേറ്റം നടത്താണ് മുസ്ലിം ലീഗ് നീക്കം .അഴിമതിക്കാർ എന്ന് പേരുവീണു കേസിൽ അകപ്പെട്ടവരെ ഒഴിവാക്കും .കൂടുതൽ സീറ്റുകളിൽ വിജയിച്ച് യുഡിഎഫ് നിയന്ത്രണം ലീഗിനെ കൈവശം എത്തിക്കുകയും മുഖ്യമന്ത്രി കസേരയുമാണ് മുസ്ലിം ലീഗ് ലക്‌ഷ്യം വെക്കുന്നത് .കേസുകളില്‍പ്പെട്ട് വിവാദത്തിലായ വികെ ഇബ്രാഹിംകുഞ്ഞിനെയും മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീനെയും മല്‍സരിപ്പിക്കേണ്ട എന്നാണ് ലീഗിലെ പൊതുവികാരം. ഇവരെ വീണ്ടും മല്‍സരിപ്പിച്ചാല്‍ മുസ്ലിം ലീഗിന് മാത്രമല്ല, യുഡിഎഫിന് മൊത്തത്തില്‍ തിരിച്ചടിയേല്‍ക്കുമെന്ന് ലീഗ് നേതൃത്വം ഭയപ്പെടുന്നു. മാറ്റി നിര്‍ത്തിയാല്‍ ഒരുപക്ഷേ പ്രതിഛായ വര്‍ധിക്കാനും ഇടയുണ്ട്.

മുതിര്‍ന്ന നേതാക്കളെല്ലാം മല്‍സരിക്കും എന്നുതന്നെയാണ് സൂചന . യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും. എന്നാല്‍ എട്ട് സിറ്റിങ് എംഎല്‍എമാരെ മാറ്റി നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ മുസ്ലിം ലീഗിന്റെ ശുഭാപ്തി വിശ്വാസമാണ് പ്രകടമാകുന്നത്. മാറ്റി നിര്‍ത്തുന്നവരില്‍ നിന്ന് പ്രതിഷേധം ഉയരാനുള്ള സാധ്യതയും നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരൂരങ്ങാടി എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പികെ അബ്ദുറബ്ബിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. ഇദ്ദേഹം ഒന്നിലധികം തവണ നിയമസഭയിലേക്ക് മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത വ്യക്തിയാണ്. തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്കും ഇനി സീറ്റ് ലഭിക്കില്ലെന്നാണ് വിവരം.

വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറിനെ മാറ്റി നിര്‍ത്തിയേക്കും. കുഞ്ഞാലിക്കുട്ടിക്ക് പകരം വേങ്ങര മണ്ഡലത്തില്‍ എത്തിയ നേതാവാണ് ഇദ്ദേഹം. അന്ന് മറ്റൊരാളെ മല്‍സരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഇടപെടലുകളും ചര്‍ച്ചകളുമാണ് കെഎന്‍എ ഖാദറിനെ മല്‍സരിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മല്‍സരിക്കാനെത്തുകയാണ്.

മലപ്പുറം എംഎല്‍എ പി ഉബൈദുള്ളക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നാണ് വിവരം. റെക്കോഡ് ഭൂരിപക്ഷത്തില്‍ 2016ല്‍ ജയിച്ചുകയറിയ മുസ്ലിം ലീഗ് അംഗമായിരുന്നു ഉബൈദുള്ള. മലപ്പുറത്ത് കെപിഎ മജീദ് മല്‍സരിക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. മങ്കടയില്‍ നിന്നുള്ള അഹമ്മദ് കബീര്‍, മഞ്ചേരിയിലെ എം ഉമ്മര്‍ എന്നിവര്‍ക്കും സീറ്റ് ലഭിക്കാനിടയില്ല.

താന്‍ ഇനി മല്‍സരിക്കാനില്ലെന്ന് ഒരു എംഎല്‍എ മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബിന്റെ കാലാവധി കഴിയുകയാണ്. അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചനയുണ്ട്. ഒരുപക്ഷേ മഞ്ചേരിയിലോ ഏറനാട്ടില്ലോ വഹാബ് മല്‍സരിക്കുമെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Top