എല്‍ഡിഎഫ് വീണ്ടും ജയിക്കുമെന്ന് ഹൈക്കമാന്റ് സര്‍വേ!..കേരളത്തിൽ പതനം ഉറപ്പിച്ച് കോൺഗ്രസ് പുതുമുഖങ്ങളെ കണ്ടെത്താന്‍ ബംഗലുരു ഏജന്‍സി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയനേതൃത്വം നടത്തിയ ആദ്യ സര്‍വേയിൽ ഞെട്ടി കോൺഗ്രസ് .ഇടതുമുന്നണി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സർവേ റിപ്പോർട്ട് .ജനുവരിയിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നാണു ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, പുതുമുഖസ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി വീണ്ടും സര്‍വേ നടത്താന്‍ ബംഗളുരു ആസ്ഥാനമായ ഏജന്‍സിയെ നിയോഗിച്ചു.അവര്‍ കഴിഞ്ഞ ആഴ്ച സര്‍വേ ആരംഭിച്ചു. കെ.പി.സി.സി. നേതൃത്വവും ഡി.സി.സികളും നല്‍കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക വിലയിരുത്തിയായിരുന്നു ആദ്യ സര്‍വേ. ആ പട്ടികയിലുള്ള ബഹുഭൂരിപക്ഷവും പലതവണ മത്സരിച്ച നേതാക്കളായിരുന്നു.

ജനുവരിയിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നാണു ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍, പുതുമുഖസ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കി വീണ്ടും സര്‍വേ നടത്താന്‍ ബംഗളുരു ആസ്ഥാനമായ ഏജന്‍സിയെ നിയോഗിച്ചു.കഴിഞ്ഞ തിങ്കളാഴ്ച സര്‍വേ ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പി.സി.സി. നേതൃത്വവും ഡി.സി.സികളും നല്‍കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക വിലയിരുത്തിയായിരുന്നു ആദ്യ സര്‍വേ. ആ പട്ടികയിലുള്ള ബഹുഭൂരിപക്ഷവും പലതവണ മത്സരിച്ച നേതാക്കളായിരുന്നു. അവരെ ഒഴിവാക്കി, പുതുമുഖങ്ങളുടെ പട്ടിക തയാറാക്കി സര്‍വേ നടത്താനാണു ബംഗളുരു ഏജന്‍സിക്കു െഹെക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. കോണ്‍ഗ്രസിന്റെ 21 സിറ്റിങ് എം.എല്‍.എമാരും മത്സരിക്കണമെന്ന കെ.പി.സി.സി. നിര്‍ദേശം െഹെക്കമാന്‍ഡ് അംഗീകരിച്ചിരുന്നു.

ഇവരില്‍ കെ.സി. ജോസഫ് ഇനി ഇരിക്കൂറില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിനായി പുതിയ മണ്ഡലം കണ്ടെത്തണം. കുറഞ്ഞത് 90 സീറ്റില്‍ മത്സരിക്കാനാണു കോണ്‍ഗ്രസ് തീരുമാനം.ഇതില്‍ എം.എല്‍.എമാരുടേതൊഴികെ, ബാക്കി 69 മണ്ഡലങ്ങളില്‍ പകുതിയിടത്തും പുതുമുഖങ്ങളെ പരീക്ഷിക്കാനാണു ഹൈക്കമാന്‍ഡ് തീരുമാനം. ഏതു ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും കഴിഞ്ഞതവണ പതിനായിരത്തില്‍ കൂടുതല്‍ വോട്ടിനു തോറ്റ ഒരു നേതാവിനും ഇക്കുറി സീറ്റ് നല്‍കില്ല. അവിടങ്ങളിലെല്ലാം പുതുമുഖങ്ങളെ ഇറക്കും. 5000 വോട്ടില്‍ താഴെ പരാജയപ്പെട്ടവര്‍ക്ക് ഒരവസരംകൂടി നല്‍കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി 23-നു സംസ്ഥാനത്തെത്തും.

അതിനു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കും. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാര്‍ഥിപ്പട്ടിക. മധ്യകേരളത്തില്‍നിന്നു പരമാവധി സീറ്റ് നേടാനാണു പദ്ധതി. അതിനായി എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി പ്രത്യേക രൂപരേഖ തയാറാക്കും. കോണ്‍ഗ്രസ് തനിച്ച് 50 സീറ്റെങ്കിലും നേടിയില്ലെങ്കില്‍ ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന വിലയിരുത്തലിലാണു െഹെക്കമാന്‍ഡ്.

Top