എം.ശിവശങ്കറിനെ കുടുക്കി എൻഫോഴ്‌സ്‌മെന്റ് ഇടപെടൽ. സ്വര്‍ണ്ണക്കടത്ത് കേസിൽ നാലു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് . സ്വപ്‌നയുടെ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുളളതായി സ്വപ്‌ന മൊഴി നല്‍കിയതായും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാലു പേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് അന്‍വര്‍ ടി എം, ഹംസത്ത് അബ്ദുള്‍ സലാം, സാംജു ടി എം, ഹംജാദ് അലി എന്നിവരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

Top