സ്വർണക്കടത്തിൽ കേസ്:സ്വപ്‌നയുടെ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.ഡയറി എൻഐഎ കോടതിയിൽ ഹാജരാക്കി.അന്വേഷണം യുഎഇയിലേക്ക്.യാത്രാനുമതി തേടി NIA

കൊച്ചി:സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിത്തിരിവിലേക്ക് എത്തിയിരിക്കയാണ് .കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യത . എന്‍ഐഎ സംഘം അന്വേഷണം വിപുലമാക്കാനാണ് ഒരുക്കം .തീവ്രവാദബന്ധവും ഐഎസ് റിക്രൂട്ട്മെന്റ് ബന്ധവും സൂചനകളാണ് പുറത്ത് വരുന്നുണ്ട് . കേസിൽ എൻഐഎ കോടതിയിൽ കേസ് ഡയറി ഹാജരാക്കി. നികുതി വെട്ടിപ്പിൽ എങ്ങനെ യുഎപിഎ വരുമെന്ന് കോടതി ചോദിച്ചു. 20 തവണയായി 200 കിലോ സ്വർണമാണ് കടത്തിയതെന്ന് അസി. സോളിസിറ്റർ ജനറൽ പറഞ്ഞു. ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്ന് കോടതിയിൽ അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസാണ്. രാജ്യത്തെ സാമ്പത്തിക ഭദ്രത തകർക്കുന്നതെന്നും രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും എൻഐഎ.

സ്വപ്‌നയുടെ ജാമ്യ ഹർജി പരിഗണിച്ച കോടതി മറ്റന്നാൾ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കേസിൽ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീഖിനെയും പെരിന്തല്‍മണ്ണ സ്വദേശി ഷറഫുദ്ധീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി റമീസിനെ മൂന്ന് ദിവസം കൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ കേസിലെ പ്രതികളുടെ ഹവാല ഇടപാടുകളെ കുറിച്ച് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌റേറ്റ് പരിശോധന ആരംഭിച്ചു. കോടികളുടെ ഹവാല പണം കേരളത്തിൽ എത്തിയതായി എൻഫോഴ്‌സ്‌മെൻറ് കണ്ടെത്തൽ.

കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ ഹവാല ഇടപാടുകളെ കുറിച്ചാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് അടക്കം കോടികളുടെ ഇടപാടുകൾ സ്വപ്ന നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിട്ടുണ്ട്. കോടികളുടെ ഹവാല പണം പ്രതികൾ കേരളത്തിലേയ്ക്ക് എത്തിച്ചതായാണ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരിക്കുന്നത്. കമ്മീഷനിലൂടെ ലഭിച്ച പണം ഹവാലയായി വിദേശത്ത് കൈമാറിയതായും സൂചനയുണ്ട്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് വേണ്ടിയും ഇത്തരത്തിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. എം ശിവശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ കൺസൾട്ടൻസികളെ കുറിച്ച് അന്വേഷണം നടത്താനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. കേസിലെ പ്രധാന പ്രതികളെ നാളെ എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡിയിൽ എടുക്കും.അന്വേഷണത്തിന്റെ ഭാഗമായി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെൻറിന്റെ തീരുമാനം.

അതേസമയം സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ. ഇതിനായി എൻഐഎ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതായാണ് റിപ്പോർട്ട്. അനുമതി കിട്ടിയാൽ എൻഐഎ സംഘം യുഎഇയിലേക്ക് പോകും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. യുഎഇ സ‍ര്‍ക്കാരിന്റെ നിലപാട് അന്വേഷണത്തിൽ നിര്‍ണായകമാകും.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ കേസില്‍ തീവ്രവാദ ബന്ധം ചുമത്തിയ മുവാറ്റുപുഴ സ്വദേശിയായ മുഹമ്മദലിയെ കഴിഞ്ഞ ദിവസം എൻഐ എ അറസ്റ്റ് ചെയ്തിരുന്നു. ടി കെ റമീസ് വഴി ഇയാള്‍ സ്വര്‍ണം കടത്തിയെന്നും അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയായിരുന്നു ഇയാളെന്നും എന്‍ ഐഎ പറയുന്നു.

സ്വർണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നു എന്നും കഴിഞ്ഞയാഴ്ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ശിവശങ്കറിന്റെ ഫ്ലാറ്റിലടക്കമെത്തിച്ചുള്ള തെളിവെടുപ്പിലും നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

റമീസ് കസ്റ്റഡിയിലിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു പേരുടെ അറസ്റ്റ് ആണ് എൻഐഎ രേഖപ്പെടുത്തിയത്. ആറിടങ്ങളിൽ മിന്നൽ പരിശോധനയും നടത്തി. കൈവെട്ടുകേസിൽ പ്രതി ചേർക്കപ്പെട്ട മുഹമ്മദ്‌ അലി അറസ്റ്റിലായതോടെയാണ് എൻഐഎ, കേസിലെ ഭീകരവാദ ബന്ധം ഉറപ്പിക്കുന്നത്.

Top