പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരം. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല; സ്വപ്‌നയുമായി ഉള്ളത് സൗഹൃദം മാത്രം; മുഖ്യമന്ത്രിയെയും കോടിയേരിയെയും പരിചയമില്ല.സ്വപ്‌നയുടെ ആരോപണം തള്ളി മുൻ മാധ്യമപ്രവർത്തകൻ ഷാജി കിരൺ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. കെപി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം അവരുടെ വിദേശത്തെ കാര്യങ്ങളെല്ലാം താനാണ് ഏകോപിപ്പിക്കുന്നതെന്നും ഷാജി പറഞ്ഞതായി സ്വപ്‌ന ഹരജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള 41 ആര്‍ 0500 എന്ന ടയോട്ട കാറിലാണ് വന്നത്.

അതേസമയം മൂൻകൂർ ജാമ്യാപേക്ഷയിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണം തള്ളി ഷാജി കിരൺ. താൻ മുൻകാല മാധ്യമ പ്രവർത്തകനാണെന്നും സ്വപ്‌നയുമായി സൗഹൃദം ഉണ്ടെന്നും ഷാജി കിരൺ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് പറഞ്ഞു. അതേസമയം തനിക്ക് മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും പരിചയം ഇല്ലെന്നും ഷാജി പറഞ്ഞു. താൻ പാലക്കാട്ടേക്ക് പോയത് സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചല്ലെന്നും ഷാജി കിരൺ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് വിഡ്ഡിത്തം കാണിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. മകനെ അടക്കം ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഷാജി കിരൺ തള്ളി. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സ്വപ്‌നയുമായി പരിചയപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യുപി രജിസ്‌ട്രേഷനുള്ള വാഹനം തന്റെ സുഹൃത്തിന്റേതാണെന്നും താൻ വലിയ പണക്കാരൻ അല്ലെന്നും ഷാജി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യാവിഷൻ, ജയ്ഹിന്ദിലും ജോലി ചെയ്ത മാധ്യമ പ്രവർത്തകനാണ് ഷാജി കിരൺ. മംഗളം ടിവിയിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. സമുദായ പ്രമുഖരുമായും അടുപ്പം പുലർത്തുന്ന ആളാണ് ഇയാൾ. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി സ്വപ്‌ന ചൂണ്ടിക്കാടിയത് മുൻകൂർ ജാമ്യാപേക്ഷയിലാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വന്നതെന്ന് ഷാജി പറഞ്ഞു, ഇന്ന് രാവിലെ പത്ത് മണിക്ക് മുന്‍പ് മൊഴി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണം . ഷാജി സംസാരിക്കുന്നതിന്റെ ശബ്ദ രേഖ തന്റെ കൈയ്യില്‍ ഉണ്ടെന്നും ആവശ്യമാണെങ്കില്‍ അത് കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്‌നാ സുരേഷ് ഹൈകോടതിയെ അറിയിച്ചു. ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയിലാണ് സ്വപ്‌നാ സുരേഷ് ഇക്കാര്യം ഉന്നയിക്കുന്നത്. സ്വപ്‌നാ സുരേഷിന് പുറമേ സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ജൂണ്‍ എട്ടാം തിയ്യതി 1:30 ന് മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റി പറയാന്‍ ഷാജി കിരണ്‍ തന്നെ സമീപിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്തയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരണ്‍ സ്വപ്നയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കെതിരെ നല്‍കി മൊഴി തിരുത്തി പറയണം. അതിനായി ജൂണ്‍ 9 രാവിലെ 10 മണിവരെ സമയം നല്‍കും. ആര്‍എസ്എസിന്റേയും ബിജെപിയുടേയും പ്രേരണയാലാണ് താന്‍ ഇത്തരത്തിലൊരു മൊഴി കൊടുത്തതെന്ന് തിരുത്തി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ ഇടണമെന്നും ഇട്ടില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും, ജയിലില്‍ കിടക്കേണ്ടി വരും എന്നൊക്കെ തനിക്ക് അന്ത്യശാസനം നല്‍കിയെന്നാണ് സ്വപ്‌ന സുരേഷ് ഹരജിയില്‍ പറയുന്നത്. കസ്റ്റംസിനെതിരേയും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേരത്തെ കസ്റ്റംസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ആരോപണം. തുടര്‍ന്നും വലിയ സമ്മര്‍ദ്ദവും ഭീഷണിയും ഉയര്‍ന്നതോടെയാണ് മൊഴി നല്‍കിയതെന്നും സ്വപ്‌ന പറയുന്നു.

Top