സ്വര്‍ണക്കടത്തിനു പിന്നില്‍ ഐഎസുമായി ബന്ധമുള്ളവരും!..മുൻപ് ആരോപണമുള്ള മലബാറിലെ ജുവലറി നിരീക്ഷത്തിൽ!സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തി! അജിത് ദോവല്‍ ഇടപെട്ടത് ഈ രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍. എന്‍ഐഎ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം:കേരളത്തിലും വിദേശത്തും നിരവധി ശാഖകളുള്ള, കഴിഞ്ഞ പതിഞ്ചു വർഷത്തിനിടെ പടർന്നു പന്തലിച്ച തീവ്രവാദ ബന്ധം സംശയിക്കുന്ന ജുവലറി ഗ്രൂപ്പിനു വേണ്ടിയാണ് സ്വപ്‌നയും സംഘവും സ്വർണ്ണം കടത്തിയതെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .മുൻപ് വലിയ വിവാദങ്ങളും ആരോപണങ്ങളും ഉയർന്ന മലബാർ കേന്ദ്രീകരിച്ചുള്ള പ്രമുഖ ജുവലറി ഗ്രുപ്പ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആണ് .ഗൾഫ് നാടുകളിൽ അടക്കം ബ്രാഞ്ചുകളുള്ള ഇവർ സ്വർണ്ണത്തിന്റെ ഡീലർമാർ ആണെന്നും ഈ ജുവലറി ഗ്രൂപ്പിന് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനു പിന്നില്‍ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ളവരും ഉണ്ടെന്നാണിപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ . കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിഷയത്തില്‍ ഇടപെട്ടത്. കള്ളക്കടത്തിനു പിന്നില്‍ ഭീകരപ്രവര്‍ത്തനവുമുണ്ടെന്നതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ദോവല്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ദുബായ് ആസ്ഥാനമായി ആണ് ഈ സ്വര്‍ണക്കടത്ത് നടക്കുന്നത്. ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ചിലര്‍ ഇതിനു പിന്നിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. കേരളത്തിലേക്ക് ആണ് സ്വര്‍ണം എത്തിയതെങ്കിലും ഇത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തി. ജ്വല്ലറി മാഫിയ മാത്രമല്ല ഇത്ര വലിയ സ്വര്‍ണക്കടത്തിനു പിന്നിലെന്നും കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ദോവല്‍ നിര്‍ദേശിച്ചത്. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും ദോവല്‍ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്.

തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. സ്വര്‍ണക്കടത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുമുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ കേസ് മാത്രമല്ല, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. ഇതോടെ, കേരളത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ പുറത്തുവരും.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്‌ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു.

വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതി വർഷം നൂറ് ടൺ സ്വർണ്ണമാണ് ഈ ജുവലറി ഗ്രൂപ്പ് തങ്ങളുടെ ജുവലറികളിൽ വിൽപ്പന നടത്തുന്നത് കൂടാതെ മാർക്കറ്റിലെ വിവിധ ജുവലറികളിൽ ആഭരണമാണ് എത്തിച്ചു നൽകിയിരുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളിലെ ജുവലറി ഗ്രൂപ്പുകളും ഈ പ്രദേശത്തെ തീവ്ര സ്വഭാവമുള്ള മുസ്ലീം സംഘടകളുമായും ഈ ജുവലറി ഗ്രൂപ്പിനു ബന്ധമുണ്ടെന്ന വിവരം നേരത്തെ തന്നെ എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് പിടികൂടിയതും ഈ ജുവലറി ടീമിനു വേണ്ടി സ്വർണ്ണം കടത്തിയ സംഘം പിടിയിലായതും.

യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ വഴിയാണ് ഈ ജുവലറി ഗ്രൂപ്പ് ഇന്ത്യയിലേയ്ക്കു സ്വർണ്ണം കടത്തിയിരുന്നത്. വിദേശത്ത് ഇവർക്കുള്ള ജുവലറികളും, വിദേശ രാജ്യങ്ങളിലെ വമ്പൻ ബന്ധങ്ങളുമായിരുന്നു ഇവർക്കു തുണയായിരുന്നത്. അറബ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഈ ജുവലറി ഗ്രൂപ്പിന്റെ ഉടമകൾക്ക് അടുത്ത ബന്ധമുണ്ട്. ഇത് തന്നെയാണ് സ്വർണ്ണക്കടത്തിനു ഇവർ മറയാക്കിയിരുന്നത്. ഇത് കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലെ സ്വർണ്ണഖനികളിൽ നിന്നും വൻ തോതിൽ ഇവർ സ്വർണ്ണം കുറഞ്ഞ വിലയിൽ വാങ്ങി ശുദ്ധീകരിച്ച് കേരളത്തിലേയ്ക്കും ഇന്ത്യയിലേയ്ക്കും ഇവർ എത്തിച്ചിരുന്നതായും വിവരമുണ്ട്. ഇത്തരത്തിൽ കൊണ്ടു വരുന്ന സ്വർണ്ണം ഇവർ കേരളത്തിൽ എത്തിച്ച് , ആഭരണങ്ങളാക്കി ദക്ഷിണേന്ത്യയിൽ വിതരണം ചെയ്യും.

കുറ്ഞ്ഞ വിലയിൽ വിദേശ മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സ്വർണ്ണം, നികുതി കൂടി വെട്ടിച്ച് ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുമ്പോൾ 70 ശതമാനം വരെ ലാഭമാണ് ഈ ജുവലറി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നത്. സ്വന്തം ജുവലറികളിൽ വിൽക്കുന്നത് കൂടാതെ ആഭരണങ്ങൾ നിർമ്മിച്ച് ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള ഏജൻസിയും ഈ സംഘം നടത്തിയിരുന്നു.സ്വർണ്ണക്കടത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ സംഘം ജുവലറി ബിസിനസിനെ മറയാക്കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

Top