സാമ്പത്തിക തട്ടിപ്പിൽ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)റെയ്ഡ് നടത്തി. സ്‌റ്റെര്‍ലിങ് ബയോട്ടെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന.ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് എത്താനായില്ല. നിഷ്‌ക്രിയ ആസ്തിയില്‍ ആന്ധ്രാ ബേങ്കിന്റെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി വായ്പയെടുത്തിരുന്നു സെറ്റര്‍ലിംഗ് ബയോടെക് കമ്പനി. എടുത്ത വായ്പ അടക്കാതെ ഇപ്പോള്‍ അത് 8,100 കോടി രൂപയുടെ കടമായി മാറി.

അഹമ്മദ് പട്ടേലിനെ ഇഡി ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ന്യൂഡല്‍ഹിയിലെ വസതിയിലെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും മുതിര്‍ന്ന പൗരനായതിനാല്‍ കോവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അഹമ്മദ് പട്ടേല്‍ മറുപടി നല്‍കിയിരുന്നു.ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും കൊവിഡിനെ തുടര്‍ന്ന് എത്താനായില്ല. നിഷ്‌ക്രിയ ആസ്തിയില്‍ ആന്ധ്രാ ബേങ്കിന്റെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 5000 കോടി വായ്പയെടുത്തിരുന്നു സെറ്റര്‍ലിംഗ് ബയോടെക് കമ്പനി. എടുത്ത വായ്പ അടക്കാതെ ഇപ്പോള്‍ അത് 8,100 കോടി രൂപയുടെ കടമായി മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top