രജനി വിശുദ്ധനായ പോലെ താമരയെ പുല്‍കിയാല്‍ വിജയിയും കേമനാകും.

ആദായ നികുതി വകുപ്പിന്‍റേത് രഹസ്യമായ നീക്കം.. ആദ്യം പരിശോധിച്ചത് വിജയിയുടെ കാരവാന്‍ ആയിരുന്നു .അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു എന്നാണു വിവരം . തമിഴ് സിനിമാ ത്രില്ലറിനെ പോലും വെല്ലുന്ന നീക്കങ്ങളാണ് ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തുന്നത്. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത നടന്‍ വിജയയിലെ ഇപ്പോഴും വകുപ്പ് ചോദ്യം ചെയ്യുകയാണ്. വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിയിരിക്കുന്നത്. അതിനിടെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 65 കോടി വകുപ്പ് കണ്ടെടുത്തു.

താരത്തിന്റെ ചെന്നൈയിലെ വ​സ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലും പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്ന​ത്. അ​ര്‍ദ്ധ​രാ​ത്രി​യി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. നിര്‍മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

 

Top