തമിഴ് സൂപ്പർ താരം വിജയ് കസ്റ്റഡിയിൽ തന്നെ;അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു!!തമിഴ് സൂപ്പർ താരം വിജയ് കസ്റ്റഡിയിൽ: വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചില്ലെന്ന് സൂചന

ചെന്നൈ : തമിഴ് സിനിമാനടൻ വിജയ് 24 മണിക്കൂറായി ആദായനികുതി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ.ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത നടന്‍ വിജയയിലെ ഇപ്പോഴും വകുപ്പ് ചോദ്യം ചെയ്യുകയാണ്. വിജയ് അഭിനയിച്ച ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്ലെല്ലാം വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. തമിഴ് സിനിമയ്ക്ക് വേണ്ടി പണം നല്‍കുന്ന ഫിനാന്‍സ്യര്‍ അന്‍പു ചെഴിയനെതിരെയുള്ള ആദായനികുതി ക്രമക്കേടിലെ അന്വേഷണമാണ് വിജയിലേക്കും എത്തിയിരിക്കുന്നത്. അതിനിടെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയില്‍ അന്‍പു ചെഴിയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് 65 കോടി വകുപ്പ് കണ്ടെടുത്തു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതിനിടെ ബിഗിൽ സിനിമയ്ക്ക് പണം പലിശയ്ക്ക് നൽകിയ പ്രമുഖ പണമിടപാടുകാരൻ അൻപ് ചെഴിയന്റെ ഓഫീസിൽ നിന്ന് 65 കോടി പിടിച്ചെടുത്തു.

ദീപാവലിക്കു തിയറ്ററുകളിൽ എത്തിയ പണംവാരി പടം ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിർമാതാക്കളായ എജിഎസ് എന്റർടെയിൻമെന്റ് ഓഫിസുകളിൽ റെയ്ഡ് നടന്നിരുന്നു. കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനായ അൻപു ചെഴിയന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. ചെന്നൈയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കിൽ പെടാത്ത 65 കോടി പിടിച്ചെടുത്തത്. നടനു നൽകിയ പ്രതിഫലം സംബന്ധിച്ച് അൻപ് ചെഴിയന്റെയും നിർമാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒൻപതിനാണ് ഇസിആർ റോഡിലെ വീട്ടിലെത്തിച്ചത്. അപ്പോൾ തുടങ്ങിയ പരിശോധനയാണ് തുടരുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ വിങ്ങാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും വിജയ്‌യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലന്നാണു സൂചന. അതേസമയം വിജയ് കസ്റ്റഡിയിൽ ആയതോടെ ലോകേഷ് കനകരാജിന്റെ മാസ്റ്റർ സിനിമ പ്രതിസന്ധിയിലായി, ഷൂട്ടിങ് മുടങ്ങി. നോട്ടിസ് നൽകി വിളിപ്പിക്കുന്നതിന് പകരം ഷൂട്ടിങ് തടസപ്പെടുത്തി താരത്തെ കസ്റ്റഡിയിൽ എടുത്തതിന്റെ ഞെട്ടലിലാണു സിനിമാലോകം.

അതേസമയം അന്‍പുവിന്‍റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 65 കോടിയോളം അനധികൃത പണം കണ്ടെടുത്തായി ഇന്‍കം ടാക്സ് അധികൃതര്‍ പറഞ്ഞു.40 കോടി രൂപ ചെന്നൈയില്‍ നിന്നും 17 കോടിയോളം രൂപ മധുരയില്‍ നിന്നുമാണ് കണ്ടെടുത്തത്. നടന്‍ വിജയയുടെ വീട്ടില്‍ ഇന്നും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് വകുപ്പിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. ബിഗില്‍ സിനിമ നേടിയ 180 കോടി രൂപയില്‍ സിംഹഭാഗവും ശമ്പളമായി വിജയ് നേടിയെന്നും ഇതില്‍ നികുതി വെട്ടിപ്പ് നടന്നെന്നുമാണ് ആദായ നികുതി വകുപ്പ് പറയുന്നത്.The income tax department are still questioning actor Vijay taken into custody Wednesday evening. He was taken to his house in Chennai last evening and questioned. It is still continuing for the 17th hour. The act is part of a probe on his financial dealings with ‘Bigil’ released during Diwali. The income tax department had asked him to appear for detailed questioning and as per that the actor along with the officials reached his residence at ECR Panayur from the shooting set in Neyveli in his own vehicle.

Top