മുസ്ലീങ്ങള്‍ ബിജെപിയില്‍ നിന്നും പുറത്ത് പോകുന്നു..!?എ പി അബ്ദുള്ളക്കുട്ടിയും ബിജെപിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് .അബ്ദുള്ളക്കുട്ടിയുടെ ഭാവി എന്താകും ?ബിജെപിയില്‍ മുസ്ലീങ്ങള്‍ക്ക് പിടിച്ചുനിൽക്കാനാവില്ലായെന്ന് നിരീക്ഷണം

കണ്ണൂർ :പി.കെ ഉമ്മർ ബിജെപി വിട്ടു. ന്യൂനപക്ഷ വിഭാഗക്കാരന്‍ എന്ന ലേബല്‍ നല്‍കി വലിയ പ്രചാരണത്തോടെ ബിജെപിയിലേക്ക് കൊണ്ടുവന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫസര്‍ ടി കെ ഉമ്മര്‍ പാര്‍ട്ടി വിട്ടു. ബിജെപി അംഗത്വത്തില്‍ നിന്ന് അദ്ദേഹം രാജിവെച്ചു. ആഗസ്റ്റില്‍ നടന്ന അംഗത്വ ക്യാമ്ബയിനിലാണ് ഉമ്മര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രത്യേക സമ്മേളനം നടത്തിയാണ് ഉമ്മറിനെ ബിജെപിയിലേക്ക് സ്വീകരിച്ചിരുന്നത്.

ബിജെപി പ്രാഥമിക അംഗത്വം രാജിവെച്ചതായി ഉമ്മര്‍ അറിയിച്ചു. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആഴ്ചകള്‍ക്കുള്ളിലാണ് അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനാല്‍ എ പി അബ്ദുള്ളക്കുട്ടിയും ബിജെപിയില്‍ നിന്ന് ഇടഞ്ഞുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top