വി മുരളീധരനും ചെന്നിത്തലയും ചട്ടലംഘനക്കുരുക്കിൽ!മുരളീധരന്‍റെ പ്രോട്ടോകോള്‍ ലംഘനം: വിശദീകരണവുമായി സ്മിത മേനോന്‍.

കൊച്ചി:പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലയ്ക്കാണ് യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിത മേനോന്‍. പരിപാടിയില്‍ പങ്കെടുക്കാനായി മീഡിയ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം ചെലവിലാണ് യു.എ.ഇയിലേക്ക് പോയതെന്നും സ്മിത മേനോന്‍ പറഞ്ഞു.യു.എ.ഇയില്‍‌ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോന്‍ കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാതെ വി. മുരളീധരന്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്. സംഭവത്തില്‍ വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയതായി പ്രധാനമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

2019 നവംബറില്‍ യുഎഇയില്‍ നടന്ന ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി മുരളീധരടനക്കമ‌ുള്ള സംഘം പങ്കെടുത്തിരുന്നു. ഇതില്‍ സ്മിത മോനോന്‍ എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.എറണാ‌കുളത്തെ പിആര്‍ സ്ഥാപനത്തില്‍ മാനേജരായ ഇവര്‍ ഔദ്യോഗിക നയന്ത്ര സംഘത്തിന്‍റെ ഭാഗമല്ലെന്ന് എംബസി നല്‍കിയ വിവരവകാശ രേഖയില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ ഇവര്‍ ഇങ്ങനെ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നയതന്ത്ര ചട്ടലംഘനത്തിന്‌ കേന്ദ്രമന്ത്രി വി മുരളീധരനും പ്രോട്ടോകോൾ ലംഘനത്തിന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും നിയമക്കുരുക്കിൽ. ഇരുവർക്കുമെതിരായ വെളിപ്പെടുത്തലുകളിൽ അന്വേഷണ ഏജൻസികളുടെ തുടർനീക്കം നിർണായകം. എൻഐഎ അടക്കം ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തുമോ എന്നതാണ്‌‌ ഉയരുന്ന ചോദ്യം.യൂണിടാക്‌ ഉടമ സന്തോഷ്‌ ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലൂടെയാണ്‌ ചെന്നിത്തലയ്‌ക്കെതിരെ ഐ ഫോൺ വിവാദം ഉയർന്നത്‌. അതിനിപ്പോൾ പ്രോട്ടോകോൾ ലംഘനത്തിന്റെ ഗൗരവം കൈവന്നിരിക്കുന്നു‌.

കോൺസുലേറ്റ്‌ സമ്മാനിച്ച ഐ ഫോൺ രമേശ്‌ ചെന്നിത്തല കൈപ്പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ സ്വർണക്കടത്ത്‌ അന്വേഷണ ഏജൻസികൾക്ക്‌ വ്യക്തത വരുത്തേണ്ടിവരും. നറുക്കെടുപ്പിൽ സമ്മാന വിതരണം ചെയ്‌തുവെന്നാണ്‌ ചെന്നിത്തല ഒടുവിൽ അവകാശപ്പെട്ടത്‌. പ്രോട്ടോകോൾ കൈപ്പുസ്‌തകത്തിലെ 38(സി) പ്രകാരം നറുക്കെടുപ്പ്‌ നയതന്ത്രപരിധിയിൽ വരില്ല. ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം കുറ്റകരവുമാണ്‌. കോൺസുലേറ്റിന്റെ ചടങ്ങിലേക്ക്‌ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതാര്‌? സ്വർണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ആണെങ്കിൽ ഇരുവരും തമ്മിലുള്ള പരിചയം, കൂടിക്കാഴ്‌ചകൾ, ടെലിഫോൺ സംഭാഷണം എന്നിവയടക്കം അന്വേഷണ പരിധിയിൽ വരും..

2019 നവംബറിൽ അബുദാബിയിൽ നടന്ന ‌മന്ത്രിതല സമ്മേളനത്തിലാണ് സ്‌മിത മേനോൻ എന്ന മഹിളാ മോർച്ച നേതാവ്‌ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത്‌‌. സ്‌മിത മേനോൻ സർക്കാർ പ്രതിനിധിയായിട്ടല്ല ചടങ്ങിൽ പങ്കെടുത്തതെന്ന്‌ അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്‌‌. ഔദ്യോഗിക പ്രതിനിധിയല്ലാത്ത ഒരാൾ കേന്ദ്രമന്ത്രിക്കൊപ്പം വേദിയിലെത്തിയത്‌ ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്‌. വിദേശവകുപ്പാണ്‌ ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത്‌.

തനിക്കെതിരെ പ്രധാനമന്ത്രിക്ക്‌ നൽകിയ പരാതിയിൽ അദ്ദേഹം മറുപടി പറയുമെന്നാണ്‌ വി മുരളീധരന്റെ പ്രതികരണം. പിആർ ഏജന്റായാണ്‌ പങ്കെടുത്തതെന്ന്‌‌ സ്‌മിത മേനോൻ പറയുന്നു‌. മഹിളാ മോർച്ച നേതാവിനെ പിആർ ഏജന്റ്‌ എന്ന പേരിൽ വിദേശത്ത്‌ ചടങ്ങിൽ പങ്കെടുപ്പിച്ചത്‌ ആൾമാറാട്ടത്തിന്റെ പരിധിയിൽ വരും. പ്രധാനമന്ത്രി അന്വേഷണത്തിന്‌ നിർദേശം നൽകുമോ എന്നത്‌ ഗൗരവം കൂട്ടുന്നു. വിദേശമന്ത്രിക്കെതിരെതന്നെ നയതന്ത്ര ചട്ടലംഘനം സംബന്ധിച്ച്‌ പരാതി ഉയർന്നിരിക്കുകയാണ്‌.

Top