സ്‌മിത മേനോന്‌ അനുമതി നൽകിയെന്ന്‌ സമ്മതിച്ച്‌ വി മുരളീധരൻ!വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് പിന്നീട് തിരുത്തിക്കൊണ്ട് മന്ത്രി

കോഴിക്കോട്‌ : അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌മിത മേനോന്‌ അനുമതി നൽകിയിരുന്നുവെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാധ്യമ പ്രവർത്തക എന്ന നിലയിലാണ്‌ അവർ പങ്കെടുത്തത്‌. നിങ്ങളിൽ ആരുചോദിച്ചാലും അനുമതി നൽകുമായിരുന്നു. സ്‌മിത മേനോനെ മുമ്പേ പരിചയമുണ്ടായിരുന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മുരളീധരൻ പറഞ്ഞു.

കാർഷിക ബില്ലുകളിൽ കേന്ദ്ര സർക്കാർ നിലപാട്‌ വിശീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ കൂടുതൽ ചോദ്യങ്ങൾക്ക്‌ കാത്തുനിൽക്കാതെ അദ്ദേഹം വേദി വിട്ടിറങ്ങി. പിന്നീട്‌‌ ചോദ്യം ചോദിച്ചവരുടെ അടുത്തുചെന്ന്‌ നിലപാട്‌ വിശദീകരിക്കാൻ ശ്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റുമോ എന്ന്‌ സ്‌മിത മേനോൻ ചോദിച്ചു. പങ്കെടുക്കാമല്ലൊ എന്ന്‌ മറുപടിയും നൽകി. മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന സെഷനിലാണ്‌ അവർ ഇരുന്നത്‌. രജിസ്‌റ്റർചെയ്‌താണ്‌ അവർ പങ്കെടുത്തത്‌. അന്താരാഷ്ട്ര സമ്മേളനങ്ങളിൽ വട്ടമേശയായാണ്‌ ഇരിക്കാറ്‌ . മുരളീധരൻ അവകാശപ്പെട്ടു.

അതേസമം യു.എ.ഇയിലെ മന്ത്രിതല പരിപാടില്‍ വി മുരളീധരനൊപ്പം പി.ആര്‍. ഏജന്റ് സ്മിത മേനോന്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തിരുത്തി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സ്മിത മേനോന് വിദേശ പരിപാടിയില്‍ ആര് അനുമതി നല്‍കിയെന്നും അനുമതി നല്‍കാന്‍ ഞാനലല്ലോ പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു മന്ത്രിയുടെ ആദ്യവാദം. എന്നാല്‍ സ്മിത മേനോന്റ് എഫ്.പി പോസ്റ്റ് വായിച്ചപ്പോള്‍ മന്ത്രി വീണ്ടും തിരുത്തി. സ്മിത നായര്‍ക്ക് മാത്രമായല്ല അനുമതി നല്‍കിയതെന്നും നിങ്ങള്‍ വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സ്മിത മേനോനെ സ്റ്റേജിൽ ഇരുത്തിയിട്ടില്ലെന്നും പുറത്തുവന്നത് റൗണ്ട് ടേബിളിനടുത്തുള്ള ഫോട്ടോയാണെന്നും മുരളീധന്‍ ന്യായീകരിച്ചു. കഴിഞ്ഞ നവംബറില്‍ യു.എ.ഇയില്‍ നടന്ന മന്ത്രിതല പരിപാടിയില്‍ വി മുരളീധരനൊപ്പം സ്മിത മേനോന്‍ പങ്കെടുത്താണ് വിവാദമായത്.അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യല്‍ റിം യോഗത്തിലാണ് സ്മിത മേനോനും പങ്കെടുത്തത്. ഔദ്യോഗിക സംഘത്തിനൊപ്പമില്ലായിരുന്ന സ്മിത പരിപാടിയില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ലോക്താന്ത്രിക് ദള്‍ യുവജന നേതാവ് സലീം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം താൻ പി.ആര്‍ ഏജന്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് സ്മത മേനോന്റെ വാദം.

Top