നാഥനില്ലാ കളരിയല്ല കോണ്‍ഗ്രസ്സ്…തരൂരിനു മറുപടിയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നാഥനില്ലാ കളരിയല്ല കോണ്‍ഗ്രസ്സ്.തരൂരിനു മറുപടിയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ അതിശക്തമായി രംഗത്ത് .കോൺഗ്രസ് നാഥനില്ലാ കളരിയാണെന്ന് വിമര്‍ശിച്ച ശശി തരൂര്‍ എംപിക്കു മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്.

കോണ്‍ഗ്രസ്സ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാവണമെന്നത് എല്ലാവരുടെയും താല്‍പ്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഹുലിന്റെ രാജി രാഷ്ട്രീയത്തില്‍ പുതിയ ധാര്‍മ്മിക ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും .അതിന് അതിന്റേതായ വില നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ്സില്‍ ശക്തരായ നേതാക്കള്‍ ഒരുപാട് ഉണ്ടെന്നും നേതൃത്വ പ്രതിസന്ധി കോണ്‍ഗ്രസ്സിലില്ല എന്നും ,നാഥനില്ലാ കളരിയല്ല കോണ്‍ഗ്രസ്സ് എന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു അതോടൊപ്പം കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തന്നെ തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അധ്യക്ഷനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ കടുത്ത നിരാശയുണ്ടന്നും കോണ്‍ഗ്രസ്സ് നാഥനില്ലാ കളരിയാണെന്നും ശശി തരൂര്‍ ആരോപിച്ചിരുന്നു.

ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ തെരെഞ്ഞടുപ്പ നടക്കണമെന്നും,പ്രിയങ്കാ ഗാന്ധി പ്രസിഡന്റായാല്‍ നന്നെന്നും താന്‍ ഗാന്ധി കുടുംബത്തിന് എതിരല്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

Top