കെവിൻ വധക്കേസ്; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും

കെവിൻ വധക്കേസിൽ കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല്‌ പ്രതികളെ വെറുതെ വിടുകയും ചെയ്തു. പ്രതികളുടെ അഭിഭാഷകരുടെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ടശേഷമാകും വിധി പ്രസ്താവിക്കുക.

ദുരഭിമാനക്കൊലയായി പരിഗണിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂന്നുമാസംകൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. നീനുവിനെ താഴ്ന്ന ജാതിക്കാരനായ കെവിൻ വിവാഹം കഴിച്ചതിൽ കുടുംബത്തിനുവന്ന അപമാനമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

Top