കശ്മീര്‍ പ്രശ്നം; ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിച്ച് അജിത് ഡോവല്‍

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയില്‍. റഷ്യയിലെത്തിയ അജിത് ഡോവല്‍ റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്തും. ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസിന്‍റെ ഡയറക്ടറായ ദിമിത്രി റൊഗോസിനുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

Top