ജോസ് കേരളക്ക് കനത്ത പ്രഹരം !!രണ്ടില ചിഹ്നം വേണമെന്ന് കേരള കോൺഗ്രസ് ( ജോസ് ) വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യ​ല്ല ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ടിക്കറാം മീ​ണ

കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി ജോസ് ടോമാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അതിനാല്‍ രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണമെന്നും ജോസ് വിഭാഗം ആവശ്യപ്പെട്ടു.സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത് പാ​ർ​ട്ടി സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി​യാ​ണ്. അ​തു​കൊ​ണ്ട് പാ​ർ​ട്ടി ചി​ഹ്നം സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജോ​സ് പ​ക്ഷം മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദ​ത്തെ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ ത​ള്ളി.സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യ​ല്ല ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നു മാ​ത്ര​മാ​ണ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മെ​ന്നും ടി​ക്കാ​റാം മീ​ണ മ​റു​പ​ടി ന​ൽ​കി. പി.​ജെ. ജോ​സ​ഫ് എ​ഴു​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കു​വെ​ന്ന് ടി​ക്കാ​റാം മീ​ണ നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു​മാ​യി ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്തു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പി.ജെ ജോസഫ് എഴുതി നല്‍കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ജോ​സ് ടോ​മി​ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കേ​ണ്ടി വ​രു​മെ​ന്നും മീ​ണ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​തി​ലെ നി​യ​മ​പ​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് ജോ​സ​ഫ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​പ​ര​മാ​യി എ​ന്താ​ണ് പ്രാ​യോ​ഗി​ക​മെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിഹ്നം സംബന്ധിച്ച് ജോസഫ് – ജോസ് കെ മാണി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമ വിഭാഗവുമായി അനൌദ്യോഗിക ചര്‍ച്ച നടത്തിയതായി ടിക്കാറാം മീണ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് പി.ജെ ജോസഫിന്‍റെ തീരുമാനമാകും ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ നിര്‍ണ്ണായകമാകുക എന്നതാണ് ലഭിച്ച ഉപദേശം. ജോസ് കെ മാണിക്ക് വിഭാഗത്തിനെതിരായ കോടതി നടപടിയുള്ള സാഹചര്യത്തിലാണിതെന്നും ടിക്കാറാം മീണ ചൂണ്ടിക്കാട്ടി.

Top