കര്‍ദിനാളിനെതിരെ പരസ്യ നീക്കം..!! വൈദികര്‍ പ്രത്യക്ഷ സമരത്തില്‍; ഇരുകൂട്ടര്‍ക്കും പിന്തുണയുമായി വിശ്വാസികളും

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രത്യക്ഷ സമരവുമായി വൈദികര്‍ രംഗത്ത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് ആലഞ്ചേരിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം. ബിഷപ്പ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസം തുടങ്ങി. കര്‍ദിനാള്‍ 14 കേസുകള്‍ പ്രതിയാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വൈദികരെയും അത്മായരേയും കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും ആരോപണ വിധേയനായ കര്‍ദിനാളിനെ അതിരൂപതയുടെ ഭരണചുമതലയില്‍ നിന്നും നീക്കണമെന്നതും ഉള്‍പ്പെടെ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. കര്‍ദിനാളിനെ ഇന്നു രാവിലെ അരമനയില്‍ എത്തി സന്ദര്‍ശിച്ച 200 ഓളം വരുന്ന വൈദികര്‍ ഈ ആവശ്യം മുന്നോട്ടുവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ വന്നതോടെ അതിരൂപത ആസ്ഥാനത്തുതന്നെ അനിശ്ചിതകാല ഉപവാസവും പ്രവര്‍ത്ഥനയും നടത്തുമെന്ന് വൈദിക സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കര്‍ദിനാള്‍ തയ്യാറായിട്ടില്ലെന്നും മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് കര്‍ദിനാള്‍ പിന്നോക്കം പോകുന്നതുമാണ് ഉപവാസ സമരത്തിലേക്ക് മാറാന്‍ കാരണമെന്ന് വൈദികര്‍ പറഞ്ഞു. ഉപവാസവും പ്രാര്‍ത്ഥനയും അതിരൂപത അങ്കണത്തില്‍ ഉള്ളിലായിരിക്കും. ഒരു വൈദികന്റെ നേതൃത്വത്തിലായിരിക്കും ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് പിന്തുണയുമായി കുറച്ച് വൈദികരും ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ അനിശ്ചിതകാല ഉപവാസ സമരം തുടരുമെന്നും ഫാ.ജോസ് വൈലിക്കോടത്ത് അറിയിച്ചു.

വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് കര്‍ദിനാള്‍ ആലഞ്ചേരിക്കു പകരം മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരണം. അതിരൂപതയ്ക്ക് സ്വീകാര്യനായ ആളെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആയി നിയമിക്കണം, സസ്പെന്റു ചെയ്യപ്പെട്ട ബിഷപുമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് തുടങ്ങിയ ചര്‍ച്ച രണ്ടു മണിവരെ നീണ്ടു. അതിനിടെ, തൃശൂരില്‍ ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ദിനാള്‍ പോയി. അരമനയുടെ പരിസരത്ത് കര്‍ദിനാളിനേയും വൈദികരെയും പിന്തുണച്ച് വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ട്. അതിനിടെ, യോഗത്തിലേക്ക് വന്ന ഒരു വൈദികനെ പുറത്തുനിന്ന് വന്ന ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ചുരുക്കത്തില്‍, വൈദികര്‍ അരമനയില്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നതോടെ ഇടവകകളിലെ കാര്യങ്ങളും മരവിക്കും. ഇടവകകളിലെ കാര്യങ്ങളേക്കാള്‍ അതിരൂപതയുടെ പ്രശ്നപരിഹാരമാണ് അടിയന്തരമായി നടക്കേണ്ടതെന്നാണ് വൈദികര്‍ പറയുന്നത്.

Top