സുഷമ സ്വരാജിന് രാജ്യം വിട നല്‍കി…

ന്യുഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യം വിടനല്‍കി. ലോധി വൈദ്യുതി ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. രാജ്യത്തിന്റെ പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന നേതാക്കളെല്ലാം സുഷമയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.

ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി 11ന് ​ഡ​ൽ​ഹി​യി​ലെ എ​യിം​സി​ലാ​യി​രു​ന്നു അ​ന്ത്യം. ഒ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ് 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. 1977ൽ, 25-ാം ​വ​യ​സി​ൽ ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ഷ​മ സ്വ​രാ​ജ്, ദേ​വി​ലാ​ൽ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി. 1979ൽ ​ഹ​രി​യാ​ന ജ​ന​താ​പാ​ർ​ട്ടി അ​ധ്യ​ക്ഷ​യാ​യി. 1987ലും ​ഹ​രി​യാ​ന​യി​ൽ മ​ന്ത്രി​യാ​യി. അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി മ​ന്ത്രി​സ​ഭ‍​യി​ലും അം​ഗ​മാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ് 15-ാം ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും മുന്‍ വിദേശകാര്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദലൈലാമ അടക്കമുള്ള ആത്മീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. വസതിലെ പൊതുദര്‍ശനത്തിനു ശേഷം ബി.ജെ.പി ഓഫീസില്‍ ഭൗതികദേഹം കൊണ്ടുവന്നു. തുടര്‍ന്നാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായി ലോധി ശ്മശാനത്തില്‍ എത്തിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടൊബ്‌ഗെ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കളെല്ലാം സുഷമയെ ലോധി വരെ അനുഗമിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങി മാതൃഭാവത്തിന്റെ കരുതല്‍ ലോകത്തെ മുഴുവന്‍ അറിയിച്ച മഹതി ഓര്‍മ്മകള്‍ ബാക്കിയാക്കി മടങ്ങി.

മു​ൻ ഗ​വ​ർ​ണ​ർ സ്വ​രാ​ജ് കൗ​ശ​ൽ ആ​ണു ഭ​ർ​ത്താ​വ്.സുഷമ സ്വരാജ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത് സ്വരാജ് കൗശലിനെ ഏറെ സന്തോഷവാനാക്കിയിരുന്നു. ‘തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനമെടുത്തതിന് ഒരുപാട് നന്ദി. മില്‍ഖ സിംഗ് ഓട്ടം നിര്‍ത്തുകയാണെന്ന പ്രഖ്യാപനം നടത്തിയത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു’.-സുഷമ സ്വരാജ് മത്സരിക്കുന്നില്ലെന്നറിഞ്ഞ ശേഷമുള്ള സ്വരാജ് കൗശലിന്‍റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭര്‍ത്താവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സുഷമയും വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ ബാന്‍സുരി സ്വരാജാണ് ഏകമകള്‍. 44ാം വിവാഹ വാര്‍ഷിക ആഘോഷിച്ച് ഒരുമാസം തികയും മുമ്പേയാണ് സ്വരാജിനെ ഏകനാക്കി സുഷമ ലോകത്തോട് വിടപറഞ്ഞത്.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top