സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

കൊച്ചി: കോടികളുടെ ഭൂമി കുംഭകോണത്തിൽ പ്രതിസ്ഥാനത്തുള്ള സീറോ മലബാർ സഭയിലെ കർദിനാളും ബിഷപ്പുമാരും വൈദികരും തമ്മിലുള്ള ചേരിതിരിഞ്ഞുള്ള കേസും ബഹളങ്ങളും കടുക്കുന്നു. സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിച്ച ക്രിസ്തുവിന് വേണ്ടി പുരോഹിതരുടെ ഈ തമ്മിലടി കണ്ട് അക്രെസ്തവർ അൽഭുതപ്പെടുന്നു അതിനിടെ  സീറോ മലബാര്‍ സഭയിലെ വ്യാജ ബാങ്ക് രേഖാ വിവാദത്തില്‍ ഐഐടി ബിരുദധാരിയായ ആദിത്യനെ കസ്റ്റഡിയിലെടുത്തത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ചില രേഖകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ചിലത് ചോദിച്ചറിയാന്‍ ആലുവ പോലീസ് മദ്രാസ് ഐഐടിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തന്റെ മകനെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ തൊട്ടടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തുകയും തുടര്‍ന്ന് മൂന്നു ദിവസമായി നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മാനസികമായും ശാരീരികമായും മകനെ പീഡിപ്പിക്കുകയാണെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് വളവി ഹൗസില്‍ സക്കറിയാ എസ് ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

ചില തത്പരകക്ഷികളുടെ ഇംഗിതത്തിനു വഴങ്ങിയാണ് പോലീസുദ്യോഗസ്ഥര്‍ നീങ്ങുന്നതെന്നും, മൂന്നു ദിവസമായി മകനെ കാണാനോ, സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയില്‍ നിന്നും മകനെ വിട്ടുകിട്ടണമെന്നാണ് സക്കറിയ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ആദിത്യയുടെ പിതാവ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പൂര്‍ണരൂപം

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വകാര്യ ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ റവ.ഡോ.പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി അയച്ചുനല്‍കിയത് താനാണെന്ന് ആദിത്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫാ.തേലക്കാട്ടിന്റെ ഇമെയില്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം പോലീസിനും വ്യക്തമായിരുന്നു. ഇതോടെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ കസ്റ്റഡിയില്‍ എടുത്ത ആദിത്യയെ മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും മറ്റ് ചില ബിഷപുമാര്‍ക്കും സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖയില്‍ പറയുന്നത്. ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി ഫാ. തേലക്കാട്ടിന് അയച്ചു കൊടുത്തിരിക്കുന്നത്. രാജ്യാന്തര കമ്പനിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ സ്ഥാപനത്തില്‍ ആദിത്യ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി ചെയ്തിരുന്നു. അക്കാലത്ത് അവിടുത്തെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും
കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ഇതുസംബ്‌നധിച്ച് കൂടുതല്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്.

Top