നേഴ്‌സുമാരുടെ കോടികള്‍ വെട്ടിച്ച കേസില്‍ ജാസ്മിന്‍ ഷാ മുങ്ങി..!! നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

കേരളത്തിലെ നേഴ്‌സുമാരുടെ പ്രമുഖ സംഘടനയായ യുഎന്‍എയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ വെട്ടിപ്പ് നടത്തി എന്ന കേസില്‍ പുതിയ വഴിത്തിരിവ്. പണം തട്ടിയ കേസില്‍ അകപ്പെട്ട ജാസ്മിന്‍ ഷാ ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ മുങ്ങിയിരിക്കുന്നെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം നടപടി എടുത്തത്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി.

പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സമിതിയുടെ അക്സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്.

Top