സംവിധായകന്‍ ബാബു നാരായണന്‍ വിടപറഞ്ഞു; കുടുംബ ചിത്രങ്ങളൊരുക്കി മലയാളികളെ ആഹ്ലാദിപ്പിച്ച കലാകാരന്‍

തൃശ്ശൂര്‍: കുടംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞ മലയാളം ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6.45ന് തൃശ്ശൂരില്‍ വച്ചായിരുന്നു അന്ത്യം.

നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം. 1989ല്‍ സംവിധാന രംഗത്തേക്കെത്തുന്നത്. കുടുംബ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലേറെയും. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍

Top