തകര്‍ന്നടിഞ്ഞ് ടിഡിപി..60 നേതാക്കളും 1000 പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു: അന്തംവിട്ട് നായിഡു,

ഹൈദരാബാദ്:തകര്‍ന്നടിഞ്ഞ് ടിഡിപി. ടിഡിപിയില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. ഏറ്റവും അവസാനമായി ബിജെപിയില്‍ എത്തിയത് ടിഡിപിയുടെ 60 ഓളം നേതാക്കളാണ്. ജില്ലാ, സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഞായറാഴ്ച നടന്ന ബിജെപി പരിപാടിയില്‍ വെച്ച് പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശം. ഇവര്‍ക്കൊപ്പം 1000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു.

ഇനിയും കൂടുതല്‍ പേര്‍ ബിജെപിയില്‍ ഉടന്‍ എത്തുമെന്ന് മുന്‍ ടിഡിപി അംഗമായിരുന്ന ബിജെപി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയും മുത്തലാഖ് നിരോധന നിയമവുമാണ് പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് വര്‍ധിപ്പിച്ചതെന്ന് ലങ്ക പറഞ്ഞു. നേതാക്കളുടെ കൂട്ട ഒഴുക്കോടെ തെലങ്കാനയില്‍ ടിഡിപി പേര് മാത്രമായി അവശേഷിക്കുകയാണെന്ന് ലങ്ക പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദി തരംഗത്തിനിടയിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇത്തവണ ബിജെപിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വരും തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയും പിടിച്ചെടുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ വെല്ലുവിളിച്ചിരിക്കുന്നത്. തെക്കേ ഇന്ത്യയില്‍ തന്‍റെ പദ്ധതികള്‍ ഓരോന്നായി പുറത്തെടുക്കുകയാണ് ഷാ. ആന്ധ്രയും തെലങ്കാനയുമാണ് ബിജെപിയുടെ ആദ്യ ലക്ഷ്യം. വരും നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച് കഴിഞ്ഞു.ഷായുടെ കണക്ക് കൂട്ടലുകള്‍ക്ക് ശക്തിപകര്‍ന്നത് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച മാത്രം ടിഡിപി വിട്ട് ബിജെപിയില്‍ എത്തിയത് 60 നേതാക്കളാണ്. വിശദാംശങ്ങളിലേക്ക് .

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ച ബിജെപി വിരുദ്ധ സഖ്യത്തിന്‍റെ പരീക്ഷണശാലയായിരുന്നു തെലങ്കാന. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതിയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ച് സംസ്ഥാനത്തെ നാല് ലോക്സഭ സീറ്റുകളില്‍ ബിജെപി വിജയം നേടി. ഈ ആത്മവിശ്വാസമാണ് തെലങ്കാന പിടിക്കാനുള്ള ബിജെപിയുടെ തുറുപ്പ്. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്.പരാമവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിച്ച് സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ നീക്കം.

Top