വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

ന്യുഡൽഹി : യുപിഎ അധികാരത്തിലേക്ക് അടുക്കുന്നു എന്ന സൂചനകൾ പുറത്തുവരുന്നതിനിടെ അധികാരം പിടിക്കാന്‍ അണിയറിയില്‍ വമ്പന്‍ പദ്ധതികള്‍ ഒരുക്കി പ്രതിപക്ഷ നിര . ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. അതുകൊണ്ട് തന്നെ കൃത്യയതയോടെയുള്ള ചടുലമായ നീക്കങ്ങളിലൂടെ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്നും പ്രതിപക്ഷം കണക്ക് കൂട്ടുന്നു. ബിജെപിയെ എതിര്‍ക്കുന്ന 21 കക്ഷികളാണ് പ്രതിപക്ഷ നിരയില്‍ ഉള്ളത്.

അതേസമയം നാലു ഘട്ടങ്ങളിലെ പോളിങ് ഏപ്രിൽ 29നു പൂർത്തിയായതിനു പിന്നാലെ എൻഡിഎയെക്കാൾ കൂടുതൽ സീറ്റുകൾ യുപിഎയ്ക്കു ലഭിക്കുമെന്ന തരത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകിയെന്നു ചില ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. 371 സീറ്റുകളിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കുറഞ്ഞത് 30 സീറ്റുകൾക്കെങ്കിലും യുപിഎ മുന്നിലാണെന്ന തരത്തിലാണ് ഐബി റിപ്പോർട്ട് ചെയ്തതെന്നായിരുന്നു ഈ വാർത്തകളിൽ. ഈ റിപ്പോർട്ടിൽ പറയുന്ന യുപിഎ സഖ്യത്തിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), എസ്പി, ബിഎസ്പി, ആർഎൽഡി പാർട്ടികളില്ല. ഇവർ നേടുന്ന സീറ്റുകളും ബിജെപിക്കു തിരിച്ചടിയുണ്ടാകുമെന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മവിശ്വാസം നഷ്ടപ്പെട്ട തരത്തിലാണു തുടക്കം മുതൽ തന്നെ ബിജെപിയുടെ പ്രചാരണമെന്നും ഇതിനിടെ വിലയിരുത്തലുകളുണ്ടായി. അഞ്ചു വർഷം ഭരിച്ച ശേഷം വികസന വിഷയങ്ങളിൽനിന്നു മാറി ദേശസുരക്ഷ, അഴിമതി തുടങ്ങിയവയിൽ അഭയം തേടാൻ ബിജെപി പ്രചാരണസംഘത്തെ നിർബന്ധിതമാക്കിയതും ഈ ആത്മവിശ്വാസക്കുറവിന്റെ സൂചനയായാണു കണക്കാക്കപ്പെട്ടത്. അയോധ്യവിഷയം വാക്കിലോ പ്രവർത്തിയിലോ കടന്നെത്താതെ ശ്രദ്ധിക്കാൻ പരിവാർ സംഘടനകളും ശ്രമിച്ചത് ഇതിന്റെ ഭാഗമായാണെന്നാണു സൂചന.

റഫാൽ ആരോപണങ്ങളിൽ മുങ്ങി പ്രചാരണത്തിന്റെ തുടക്കത്തിൽ ആശങ്കയിലായ ബിജെപിക്കു നിവർന്നുനിൽക്കാൻ കിട്ടിയ ആയുധമായിരുന്നു ബാലാക്കോട്ട് ആക്രമണം. ചെറുതും വലുതുമായ നേതാക്കളെല്ലാം വീര ജവാന്മാരെക്കുറിച്ചും ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചുനടന്നു. അതിർത്തി സുരക്ഷയും ദേശീയതയും പതിവില്ലാത്ത വിധത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് കളത്തിൽ ചർച്ചയായി. മോദിയുടെ വ്യക്തിപ്രഭാവത്തെ ഊന്നിയുള്ള പ്രചാരണവും നടന്നു. ഇതിന്റെ ബലം പിടിച്ച്, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതുൾപ്പെടെ കിട്ടുന്ന എല്ലാ വിഷയങ്ങളും മോദിക്ക് അനുകൂലമാക്കി പ്രചാരണം നടത്തുന്നതിലായിരുന്നു ബിജെപിയുടെ ശ്രദ്ധ.

ഏഴു ഘട്ടമായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി ബാക്കി രണ്ടു ഘട്ടം മാത്രം. ഇതിനിടെ പിന്നിട്ട രണ്ടുദിവസങ്ങളിൽ ചില ബിജെപി നേതാക്കളിൽനിന്നു വരുന്ന സൂചനകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ച് ബിജെപിക്കുള്ളിൽ തന്നെയുളള വിലയിരുത്തലുകളുടെ തുടർചലനങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

മെയ് 23 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. എന്നാല്‍ ഇതിന് രണ്ട് ദിവസം മുന്‍പ് തന്നെ മെയ് 21 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ യോഗം ചേരും. ഏത് വിധേനയും ബിജെപിയെ പുറത്താക്കാനുള്ള സാധ്യതയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തേടുന്നത്.തിപക്ഷ ഐക്യം ലക്ഷ്യം വെച്ച് ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ നേതൃത്വത്തില്‍ മൂന്നാം കക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് നായിഡുവിന്‍റെ ഇടപെടല്‍.

Top