മുന്നറിയിപ്പ് അവഗണിക്കരുത്;വെള്ളിയാഴ്ച മാത്രം മരണം 30, ആകെ പൊലിഞ്ഞത് 40 ജീവൻ. 64013 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: പേമാരിയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്തുടനീളം 738 ദുരിതാശ്വാസ ക്യാമ്പുകളിലായി 64013 പേര്‍ കഴിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയും കാറ്റും ദുരിതപ്പെയ്ത്ത് വിതച്ച വെള്ളിയാഴ്ച മാത്രം കേരളത്തിൽ ആകെ മരണം 30. ഇതോടെ, മിന്നൽപ്പേമാരിയിൽ ആകെ മരിച്ചവരുടെ എണ്ണം 40 ആയി. വൈകിട്ട് 3 മണി വരെ കണക്കാക്കിയ മറ്റ് വിവരങ്ങൾ ഇങ്ങനെ: 7 പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. 27 പേർക്ക് പരിക്കേറ്റു. 12 ദേശീയ ദുരന്ത പ്രതികരണ സേനാ യൂണിറ്റുകളെ വിന്യസിച്ചു. മലപ്പുറം 2, വയനാട് 3, പത്തനംതിട്ട 1, തൃശ്ശൂർ 1, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് സേനാവിന്യാസം. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആർമി യൂണിറ്റുകളെ വിന്യസിച്ചു.വിവിധ ക്യാമ്പുകളിലായി 5748 കുടുംബങ്ങളാണ് കഴിയുന്നത്. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ മുന്നറിയിപ്പ് അവഗണിക്കരുതെന്നും കര്‍ശനമായി ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും അദേഹം വ്യക്തമാക്കി. വിവിധ കാരണങ്ങളാല്‍ അവധിയെടുത്ത ജീവനക്കാര്‍ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ഡ്യൂട്ടിയിലുണ്ടാകണമെന്നും അദേഹം അറിയിച്ചു. കനത്ത മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും അദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളുഗ ഒത്തൊരുമ്മിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തുടനീളം 28 പേര്‍ മരിക്കുകയും ഏഴു പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതനായി 22.50 ലക്ഷം ജില്ലകള്‍ക്കായി അനുവദിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനതതില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. ഇതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നത്. കെഎസ്ഇബിയുടെ മറ്റ് ഡാമുകൾ തുറക്കേണ്ട സാഹചര്യം ഉടനൊന്നും ഉണ്ടാകില്ല.

Top