ലോക്സഭ തെരഞ്ഞെടുപ്പ് -രാഹുൽ ഗാന്ധി നാലാമത് !! മോദി മുന്നില്‍, പ്രിയങ്ക രണ്ടാമത്

ന്യുഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിങ്ങിൽ രാഹുൽ ഗാന്ധി പ്രിയങ്കക്കും പിന്നിൽ .പ്രധാനമന്ത്രി മോദി മുന്നി ൽ എത്തിയപ്പോൾ പ്രിയങ്ക രണ്ടാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മൂന്നാമതും കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയാണ് നാലാം സ്ഥാനത്തും.യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്‍റിംഗ് കണക്കുകള്‍ പ്രകാരം ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്നെയാണ് . ഏറ്റവും കൂടുതൽ തിരഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമതെത്തിയത്.

കഴിഞ്ഞ ദിവസമാണ് യാഹൂ ഇന്ത്യ സേർച്ചിങ് ട്രന്‍റിംഗ് കണക്കുകൾ പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുകമായ സിദ്ധുവും ഇടം നേടി. അന്തരിച്ച മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, പ്രിയങ്ക ചതുർവേദി, സിപിഐ പ്രതിനിധി കനയ്യ കുമാർ എന്നിവരും സേർച്ചിങ് ട്രന്‍റ് പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തിടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, നടി ഊര്‍മിള എന്നിവരും സേർച്ചിങ് ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നു. 2019 ലെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാണ് യാഹൂ ഇന്ത്യയുടെ സേർച്ചിങ് കണക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ‘Lok Sabha elections 2019’, ‘Voter ID’ എന്നിവയാണ് സേർച്ചിങ്ങിൽ മുന്നിൽ നിൽക്കുന്ന മറ്റു രണ്ടു വിഷയങ്ങൾ.

Top