മോദി സ്തുതി; മുരളിയേയും കേരള നേതാക്കളെയും പരിഹസിച്ച് ശശി തരൂര്‍

കൊച്ചി:സോണിയാ ഗാന്ധിക്കെതിരെ നടത്തിയ മദാമ്മ പ്രയോഗവും, അഹ്മദ് പട്ടേലിനെതിരെ ഉന്നയിച്ച അലുമിനിയം പട്ടേല്‍ വിവാദ പ്രസംഗവും നടത്തിയ മുരളിയെ ഉന്നം വെച്ച് തരൂരിന്റെ കിടിലൻ മറുപടി .
നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരില്‍ വിമര്‍ശനമുന്നയിച്ച കേരള നേതാക്കളെ പരിഹസിച്ച് ശശി തരൂര്‍ രംഗത്ത് എത്തുകയായിരുന്നു .തന്റെ ട്വീറ്റ് വളച്ചൊടിച്ച് മോദി സ്തുതിയായി വ്യാഖ്യാനിക്കുകയായിരുന്നു. മോദി ചെയ്ത കാര്യങ്ങളെ അംഗീകരിക്കാതിരുന്നാല്‍ അത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും തരൂര്‍ പറഞ്ഞു.

പാര്‍ട്ടി വിട്ട് തിരിച്ച് വന്നവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മുരളീധരനെ ലക്ഷ്യമിട്ട് തരൂര്‍ പറഞ്ഞു. മോദിയെയും ബി.ജെ.പിയേയും പാര്‍ലമെന്റിനകത്തും പുറത്തും വിമര്‍ശിച്ചിട്ടുണ്ട്. മോദിയെ വിമര്‍ശിച്ചതിന് ബി.ജെ.പിക്കാര്‍ രണ്ടു കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും വിശ്വാസ്യത വീണ്ടെടുക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് തന്ത്രം പുനരാവിഷ്‌കരിക്കണമെന്നും തരൂര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ പി സി സി അധ്യക്ഷ സ്ഥാനം വഹിച്ച കെ മുരളീധരന്‍, ഗ്രൂപ്പ് പോരിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഡി ഐ സി രൂപവത്കരിക്കുകയും പിന്നീട് എന്‍ സി പിയില്‍ ചേക്കേറിയതും ആണ് .പിന്നീട് ഒരുപാട് വർഷത്തിനുശേഷം പാർട്ടിയിൽ ഇരന്നുകയറി വന്ന ആളാണ് മുരളി .ഇപ്പോൾ ഏതുഭാഗത്ത് എന്നുവരെ അറിയാർത്ത മുരളിയുടെ വിമർശനത്തെ കണക്കിന് പ്രഹരിക്കുന്ന സൂചനയാണ്തരൂർ ചുരുങ്ങിയ വാക്കുകളിൽ പ്രകടമാക്കിയത് .

നരേന്ദ്രമോദിയുടെ എല്ലാ കാര്യങ്ങളും എതിർക്കാതെ പ്രധാനപ്പെട്ട വിഷയങ്ങൾ തെരഞ്ഞെടുത്ത് പ്രതികരിക്കുകയാണ് വേണ്ടതെന്ന നിലപാടിൽ തരൂർ ഉറച്ച് നിൽക്കുന്നു. മോദിയുടെ നല്ല തീരുമാനങ്ങളെ അംഗീകരിക്കുകയും തെറ്റായ തീരുമാനങ്ങളെ എതിർക്കുകയും ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് വിശ്വാസ്യതയുണ്ടാകുകയുള്ളൂ എന്ന് തരൂർ ആവ‌ർത്തിക്കുന്നു.

സോണിയാഗാന്ധിക്ക് കത്തെഴുതിയ ടിഎൻ പ്രതാപനും മറ്റു നേതാക്കളും ബ്രേക്കിംഗ് ന്യൂസിനപ്പുറം ഒന്നും വായിച്ചിട്ടില്ലെന്നും. മോദി സർക്കാരിന് കോട്ടങ്ങളാണ് കൂടുതലെന്നും തരൂർ വിശദീകരിക്കുന്നു. എന്നാൽ ജനപിന്തുണയ്ക്ക് ഇടയാക്കുന്ന നേട്ടങ്ങൾ പഠിച്ചാലേ കോൺഗ്രസിനും വോട്ട് നേടാനാകൂവെന്ന് ആവർത്തിക്കുന്ന തരൂർ മോദിയെ മോശമായി ചിത്രീകരിക്കരുതെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മോദിയോടും ആർഎസ്എസിനോടുമുള്ള തന്‍റെ നയം പരിശോധിച്ചാണ് ജനം മൂന്നുതവണ വിജയിപ്പിച്ചതെന്നും കൂടി പറയുന്നതോടെ കെപിസിസിയുടെ കണ്ണുരുട്ടൽ വേണ്ടെന്ന സന്ദേശമാണ് ലേഖനത്തിൽ തരൂർ നൽകുന്നത്.

കെ മുരളീധരനെതിരെയും മറുപടിയിൽ പരാമര്‍ശമുണ്ട്. പാർട്ടി തന്നോട് പാർട്ടി വിട്ട് ബിജെപിയില്‍ ചേരണമെന്ന പറഞ്ഞയാൾ തിരിച്ചെത്തിയത് 8 വർഷം മുമ്പാണെന്ന് തരൂർ ഓർമ്മിപ്പിക്കുന്നു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്നും കോൺഗ്രസിന്‍റെ ചെലവില്‍ അതുവേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രസ്താവന. മോദി കെട്ടിയ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരും തരൂരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ശശി തരൂരിന്‍റെ പ്രസ്താവയെ തള്ളി രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. ആര് പറഞ്ഞാലും നരേന്ദ്ര മോദിയുടെ ദുഷ് ചെയ്തികൾ മറച്ചുവയ്ക്കാനാകില്ലെന്നും ജനങ്ങൾക്കും സമൂഹത്തിനും പൊതുവെ അസ്വീകാര്യമായ നിലപാടാണ് അദ്ദേഹം പിന്തുടരുന്നത്. നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങൾക്ക് എതിരായ പോരാട്ടം കോൺ​ഗ്രസ് തുടരുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെട്ടത് ഇതിന് പിന്നാലെയാണ് ശശി തരൂര്‍ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തിയത്.

 

Top