വത്തിക്കാൻ വടി എടുത്തു ! അഴിമതിക്കാർക്ക് മുന്നറിയിപ്പ് ! ആലഞ്ചേരിക്ക് അധികാരം നഷ്ടമായി ! കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ്.

കൊച്ചി: അഴിമതിക്കാർക്ക് മുന്നറിയിപ്പ് ! ഭുമി കുംഭകോണ കേസിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കർദിനാൾ ആലഞ്ചേരിക്ക് എതിരെ നടപടി. അധികാര പദവത്തിൽ നിന്നും പുറത്തായി .ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുതിയ ആര്‍ച്ച് ബിഷപ്പ് നിലവിൽ വന്നു . നിലവില്‍ മാണ്ഡ്യ ബിഷപ്പായ മാര്‍ ആന്റണി കരിയില്‍ ആണ് പുതിയ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അതിരൂപതയുടെ ഭരണച്ചുമതല ഒഴിഞ്ഞു.

എറണാകുളം അങ്കമാലി ബൃഹത്തായ അതിരൂപതയായതുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ്പിന് സഭയുടെ മുഴുവന്‍ ഉത്തരവാദിത്തവും നിര്‍വഹിക്കുക ശ്രമകരമാണ് എന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തുതെന്നുമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ സഭയുടെ സിനഡിന്റെ സമാപന വേളയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല പുതിയ ബിഷപ്പിനായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തെ മാണ്ഡ്യ രൂപത അധ്യക്ഷനാക്കും. ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപത സഹായമെത്രാനാവും.

ചേര്‍ത്തല ചാലില്‍ സ്വദേശിയായ മാര്‍ കരിയില്‍ സി.എം.ഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള ബിഷപ്പാണ്. നേരത്തെ കളമശേരി രാജഗിരി കോളേജിന്റെ പ്രിന്‍സിപ്പളായിരുന്നു.

ഭൂമി ഇടപാട് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ചുമതല മാര്‍ ആലഞ്ചേരി ഒഴിയണമെന്ന് ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടിരുന്നു

Top