മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണ്..മോദി ചെയ്ത കാര്യങ്ങൾ അംഗീകരിച്ചേ തീരൂ ‘ ജയറാം രമേശിനു പിന്നാലെ മോദിയെ പിന്തുണച്ച് അഭിഷേക് സിംഗ് വിയും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും ,പുകഴ്ത്തിയും കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തുന്നു . കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്നതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്’ എന്നും ‘വ്യക്താധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ്’ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നും സിങ്‌വി പറഞ്ഞു.ജയറാം  രമേശിനു പിന്നാലെ മുതിർന്ന നേതാവ് അഭിഷേക് സിംഗ് വിയാണ് മോദിയെ പിന്തുണച്ച് എത്തിയിരിക്കുന്നത് . നരേന്ദ്രമോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരണമെന്നും അഭിഷേക് സിംഗ് വി ട്വിറ്ററില്‍ കുറിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം പ്രധാനമന്ത്രി ആണെന്നതുകൊണ്ടല്ല. പകരം ഒരേ രീതിയില്‍ എതിര്‍ക്കുന്നത് അദ്ദേഹത്തിന് ഗുണകരമാവുകയേ ഉള്ളു. വ്യക്തിയധിഷ്ടിതമല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങള്‍ ഉജ്ജ്വല സ്കീം പോലുള്ളവ നല്ല പ്രവര്‍ത്തിയാണ് ‘ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മോദി സര്‍ക്കാരിന്റെ ഭരണത്തെ പൂര്‍ണ്ണമായും മോശമെന്ന് പറയാനാകില്ല. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത് കഴിഞ്ഞ ഭരണത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണെന്നുമാണ് കഴിഞ്ഞ ദിവസം ജയറാം രമേശ് പറഞ്ഞത് .

മോദിയുടെ ഭാഷയാണ് ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം. ഇത് വരെ ഭരിച്ചവരാരും ചെയ്തിട്ടില്ലാത്ത ഗുണകരമായ കാര്യങ്ങളാണ് മോദി രാജ്യത്തെ ജനങ്ങള്‍ക്കായി ചെയ്യുന്നത്. അതു കൊണ്ടുതന്നെ എല്ലായ്‌പ്പോഴും നമുക്ക് മോദിയെ പഴിയ്ക്കാനാകില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

Herald New TV യുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യാൻ  ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. ‘ 2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

അതേസമയം കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ ഈ പ്രസ്താവനകൾ കോൺഗ്രസ് നേതൃത്വത്തെ ഏറെ ആശങ്കയിലാക്കുന്നുണ്ട് . ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുൽ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതും , മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തിയതും എറെ വിവാദമായിരുന്നു .മാത്രമല്ല കോൺഗ്രസിൽ നിന്നുൾപ്പെടെ നിരവധി നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതും കോൺഗ്രസ് നേതൃത്വത്തെ കുഴപ്പിക്കുന്നു .

Top