മഴക്കെടുതിയില്‍ സംസ്ഥാനത്ത് 26 മരണം, ഇന്ന് മാത്രം 15 മരണം;9 ജില്ലകളിൽ റെഡ് അലര്‍ട്ട്, അതിതീവ്രമഴ തുടരും

തിരുവനന്തപുരം :സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 12 മരണം.കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ തുടരുന്നു. പ്രധാന പട്ടണങ്ങളിലെല്ലാം വെള്ളം കയറി. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളിൽ‌ റെഡ് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്രമഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ചാലക്കുടിയിൽ വെള്ളപ്പൊക്ക സാധ്യത നിർദേശം നൽകി. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതൽ തൃത്താല വരെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. മഴയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 22 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെടുത്തു. 9 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്.വയനാട് , കണ്ണൂര്‍, ഇടുക്കി , എറണാകുളം കാസര്‍ഗോഡ്, കോഴിക്കോട് , തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല.

കോഴിക്കോട് നടകരയിലും ഉരുൾപൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ നിർദേശം നൽകി. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ വഴി ഉള്ള ട്രെയിനുകൾ വൈകും. ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്സ്പ്രസ് കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സർവീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപൊട്ടി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായിൽ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളെല്ലാം വെള്ളത്തിനടിയിലായി. ചാലക്കുടിയില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ രണ്ടു മണിക്കൂറിനകം വെള്ളം ഉയരുമെന്നാണു അറിയിപ്പ്. പ്രദേശവാസികള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറണം. ഭരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി മുതല്‍ തൃത്താല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. മഴയില്‍ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 12 പേരാണു മരിച്ചത്. വയനാട് മേപ്പാടിക്കടുത്ത് പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോഴിക്കോട് നടകരയിലും ഉരുള്‍പൊട്ടി. നാലുപേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണു മാറി താമസിക്കേണ്ടത്.

ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി ,ബംഗളുരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം- ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. പാലായില്‍ ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഞായറാഴ്ച വെെകുന്നേരം 3 മണി വരെ നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

പെരിയാർ നദിയിലെയും വിമാനത്താവളത്തിനടുത്തുള്ള കനാലിലെയും ജലനിരപ്പും ഉയരുകയാണ്. വ്യാഴാഴ്ച മുതൽ 17 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. മരിച്ചവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകൾക്കായി റെഡ് അലേർട്ട് നൽകിയിട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Top