ജനങ്ങള്‍ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.12 ട്രെയിനുകൾ റദ്ദാക്കി, ആലപ്പുഴ വഴിയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു

തിരു:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. മഴക്കെടുതി വിലയിരുത്താനും നേരിടാന്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 22 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര ജലകമ്മീഷന്‍റെ മുന്നറിയിപ്പുണ്ട്. നാളെ കഴിഞ്ഞാല്‍ മഴ ദുർബലപ്പെടുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമുകൾ തുറന്നു. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ – 9446568222 സ്റ്റേറ്റ് ടോൾ ഫ്രീ നമ്പർ – 1070, ജില്ലാ ടോൾ ഫ്രീ നമ്പർ – 1077സ്റ്റേറ്റ് കൺട്രോൾ റൂം: 0471–2331639, 23333198 കാസര്‍കോട്: 9446601700, 0499-4257700, കണ്ണൂര്‍: 9446682300, 0497-2713266, വയനാട്: 9446394126, 04936-204151, കോഴിക്കോട്: 9446538900, 0495-2371002, മലപ്പുറം: 9383463212, 0483-2736320, പാലക്കാട്: 8301803282, 0491-2505309, തൃശ്ശൂര്‍: 9447074424, 0487-2362424, എറണാകുളം: 7902200400, 0484-2423513, ഇടുക്കി: 9383463036, 0486-2233111, കോട്ടയം: 9446562236, 0481-2304800, ആലപ്പുഴ: 9495003640, 0477-2238630, പത്തനംതിട്ട: 8078808915, 0468-2322515, കൊല്ലം: 9447677800, 0474-2794002, തിരുവനന്തപുരം: 9497711281, 0471-2730045 സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകും. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, ബെംഗളൂരു- കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക.
റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടതായി സിയാല്‍ നേരത്തേ അറിയിച്ചിരുന്നു.

റദ്ദാക്കിയ 7 ട്രെയിനുകൾ ഇവയാണ് :

എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56379)

ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (56302)

എറണാകുളം-കായംകുളം പാസഞ്ചര്‍ (56381)

കായംകുളം- എറണാകുളം പാസഞ്ചര്‍ (56382)

എറണാകുളം- കായംകുളം പാസഞ്ചര്‍ (56387)

കൊല്ലം- എറണാകുളം മെമു (കോട്ടയം വഴി) (66301)

കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി)

Top