ഇതുവരെ 78 മരണം: 2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ.12 തീവണ്ടികൾ റദ്ദാക്കി.

കൊച്ചി:സംസ്ഥാനത്ത് മഴക്കെടുതിയില്‍ 2,47,219 പേർ ദുരിതാശ്വാസ ക്യാമ്പിൽ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 77,688 കുടുംബങ്ങളിലെ 2,47,219 പേർ. 286 വീടുകൾ പൂർണമായും തകർന്നെന്നാണ് റിപ്പോർട്ട്. അതേസമയം 2966 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ ഏറ്റവും കൂടുതൽ ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിലുള്ളവരാണ്.

അതേസമയം ഞായറാഴ്ച മലപ്പുറത്തും വയനാടും ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന് പുറമേ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ വീതവും തൃശൂർ, കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഒരാൾ വീതവും മഴക്കെടുതിയിൽ മരിച്ചിരുന്നു. ഇതോടെ പ്രളയക്കെടുതിയിലെ മരണം 78 ആയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റദ്ദാക്കിയത് 12 ട്രെയിനുകൾ 12 ട്രെയിനുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. എറണാകുളം-പുണെ പൂര്‍ണ എക്‌സ്പ്രസ്(11098), കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ (7116), ഓഖ-എറണാകുളം എക്‌സ്പ്രസ് (16337) ,ബറൂണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521), ഇന്‍ഡോര്‍-തിരുവനന്തപുരം അഹില്യാനഗരി എക്‌സ്പ്രസ് (22645), ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസ് (13351), തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603), കോഴിക്കോട്- തൃശ്ശൂര്‍ പാസഞ്ചര്‍ (56664), തൃശ്ശൂര്‍- കോഴിക്കോട് പാസഞ്ചര്‍ (56663), കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16308), മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16649), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി (16305) തുടങ്ങിയ തീവണ്ടികളാണ് റദ്ദാക്കിയിരിക്കുന്നത്.

Top