പത്ത് ലക്ഷം രൂപ പ്രളയ ഫണ്ട് തട്ടിയ സിപിഎം നേതാവിനെ പിടിക്കാനാവാതെ ക്രൈം ബ്രാഞ്ച്.വെട്ടിലായി സിപിഎം

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയത്തിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ ഭരണാനുകൂല സംഘടനാ നേതാവ് അറസ്റ്റിലായി . ഒരു സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പ്രതിയാകുകയും ചെയ്തു.സിപിഎമ്മിന്റെ മറ്റൊരു ലോക്കല്‍ കമ്മിറ്റി നേതാവും ഭാര്യയും അറസ്റ്റിലാകുകയും ചെയ്തു ഇതോടെ സിപിഎം വെട്ടിലായിരിക്കയാണ് .എന്നാൽ കേസിൽ നാലു പ്രതികൾ പിടിയിലായെങ്കിലും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് ഒളിവിൽ തുടരുകയാണ്. അറസ്റ്റിലായ മറ്റു മൂന്നു പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.


കാക്കനാട് സ്വദേശി നിധിന്‍(30),ഇയാളുടെ ഭാര്യ ഷിന്റു(27) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.കേസില്‍ ആദ്യം അറസ്റ്റിലായ എറണാകുളം കലക്ട്രേറ്റിലെ ഭരണാകുല സംഘടനാ നേതാവായ വിഷ്ണു പ്രസാദ് നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നിക്ഷേപിച്ച ശേഷം ഈ പണം പ്രതികള്‍ പിന്‍വലിച്ച് കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. വിഷ്ണുവിന്റെ കൂട്ടുപ്രതി മഹേഷാണ് നിധിനെ വിഷ്ണുവിന് പരിചയപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ. പത്തര ലക്ഷത്തോളം രൂപയാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹമായി അൻവറിന് കിട്ടിയത്. തട്ടിപ്പ് പുറത്തറിഞ്ഞതിനു പിന്നാലെ ഒളിവിൽ പോയ അൻവറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് അൻവറെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിഥിൻ, ഭാര്യ ഷിന്റു എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രളയം ബാധിക്കാത്ത നിഥിന് രണ്ടര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയത്.

കേസിലെ രണ്ടാം പ്രതി ബി.മഹേഷും കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിന്റെ ബെനാമിയാണ് മഹേഷ്. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ കിട്ടിയ പണമുപയോഗിച്ച് തമിഴ്നാട്ടിലെ പൊളളാച്ചിയിൽ കോഴിഫാം നടത്തിവരികയായിരുന്നു മഹേഷ്. തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരനും മഹേഷായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

2.5 ലക്ഷം നിക്ഷേപിച്ച ശേഷം വിഷ്ണുവും കൂട്ടുപ്രതി മഹേഷും ചേര്‍ന്ന് പണം പിന്‍വലിപ്പിച്ച് കൈപ്പറ്റുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം വാങ്ങിക്കൊണ്ടുപോയ സംഘം ഒരു രൂപ പോലും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഷിന്റു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

Top