മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 89 ആയി.2,86,000 പേർ ക്യാമ്പുകളിൽ.മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

കോഴിക്കോട് :ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് തിങ്കളാഴ്ച ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി.19 മൃതദേഹങ്ങളാണ് ആകെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. ഇനി 40 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചുകൊണ്ടുള്ള തെരച്ചില്‍ തുടരുകയാണ്.58 പേരെ കാണാനില്ല. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സ്ഥാനത്ത് മഴക്കെടുതികളിൽ ആകെ മരണം 89 ആയി. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ആറും കോട്ടക്കുന്നിൽ ഒന്നും മൃതദേഹങ്ങൾ ചൊവ്വാഴ്ച കണ്ടെടുത്തു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 19 ആയി. ബാക്കിയുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി ഇപ്പോഴും തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയിൽ തിരച്ചിൽ തുടർന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്.

വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷ്യവിഷബാധ. കുട്ടികള്‍ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട്. ഒരിടത്തും റെഡ് അലർട്ടില്ല. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങൾ ചൊവ്വയും ബുധനും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ മഴ തീവ്രമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം.

അതേസമയം പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി  സന്ദർശനം നടത്തും. മലപ്പുറം, വയനാട് ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുക.  ചൊവ്വ രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്. ഉച്ചതിരിഞ്ഞ് ഹെലിക്കോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലകളക്ടർമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കളക്ടർമാർക്ക് നിർദേശം നൽകി.മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയായി 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Top