അച്ഛനെ കോണ്‍ഗ്രസുകാര്‍ ഇല്ലാതാക്കി’…കൊന്നതാണെന്നു ബന്ധുക്കൾ ! മുല്ലപ്പള്ളിക്ക് ചെറുപുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കരാറുകാരന്റെ മകന്റെ കത്ത്.അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാകാമെന്ന് ആരോപണം

കണ്ണൂര്‍: തന്റെ അച്ഛനെ കോണ്‍ഗ്രസുകാര്‍ ഇല്ലാതാക്കിയെന്ന ആരോപണവുമായി ചെറുപുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കരാറുകാരന്‍ ജോയിയുടെ മകന്‍. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിലാണ് ഈ ആരോപണം.പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭക്ക് എതിരെ സമരം നടത്തിയ കോൺഗ്രസ് ഇപ്പോൾ സമാനമായ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ വെട്ടിലായിരിക്കയാണ്

നല്ല കോണ്‍ഗ്രസുകാരനായിരുന്ന അച്ഛനെ കോണ്‍ഗ്രസുകാര്‍ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. നീതിക്കായി ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്.ലഭിക്കാനുള്ള പണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചിലര്‍ ചര്‍ച്ചകള്‍ നടന്നിരുന്നെന്നും അതിനുശേഷമാണ് ജോയിയെ കാണാതായതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനു തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയതെന്നും എന്നാല്‍ ഇപ്പോളീ രേഖകള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിൽ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും സമഗ്രാന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പദയാത്ര നടത്തുമോയെന്നും ജയരാജന്‍ ചോദിച്ചു.സംഭവ ദിവസം പുലര്‍ച്ചെ മൂന്നര വരെ പൂര്‍ണമായി തിരച്ചില്‍ നടത്തിയ അതേ കെട്ടിടത്തില്‍ത്തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നിട്ടതാകാം.

രണ്ടു കൈകളിലെയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കാണപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പും ഇവിടെനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിക്കെട്ടിടം നിര്‍മിച്ച വകയില്‍ ഒരു കോടിയലധികം രൂപയാണ് ജോയിക്കു ലഭിക്കാനുള്ളതെന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നു.നല്‍കാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒഴിവുകഴിവുകള്‍ പറഞ്ഞെന്നും കുടുംബം  ആരോപിച്ചു.ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജോയിയെ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടക്കവെയാണ് മൃതദേഹം കണ്ടെത്തിയത്.

എന്നാൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ കരാറുകാരന്റെ ആത്‍മഹത്യയിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് വിനോദയാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും അധ്യാപകനുമായ റോഷി ജോസം കെ കുഞ്ഞികൃഷ്ണൻ നായരുമാണ് . കഴിഞ്ഞ ഒക്ടോബര്‍ 31ന് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി വിനോദയാത്രക്ക് പോയപ്പോഴാണ് റോഷി ജോസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് സ്‌കൂളില്‍ മാനസികവും ശാരീരികവുമായി തളര്‍ന്ന നിലയില്‍ കണ്ട പെണ്‍കുട്ടിയോട് അധ്യാപികമാര്‍ ചോദിച്ചപ്പോഴാണ് പീഡനകാര്യം പുറത്തു പറഞ്ഞത്.പിന്നീട് ചൈല്‍ഡ്‌ലൈനിനെ വിവരമറിയിക്കുകയും ഇവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതോടെ റോഷി ജോസ് ഒളിവില്‍ പോയിരുന്നു . റോഷിക്കായി പോലീസ് ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് റോഷി ജോസ് അഡ്വ. ബെന്നിജോസ് മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ജാമ്യം എടുക്കയും ചെയ്തത് .അതേ ആൾ തന്നെ വീണ്ടു വൻ വിവാദമായ കേസിൽ പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയിരിക്കയാണ് .

Top