കുരുക്ക് മുറുകുന്നു !!ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരി

ന്യുഡൽഹി :ബിനോയ് കോടിയേരിക്ക് എതിരായ കുരുക്ക് മുറുകുകയാണ് .എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ ആരോപിച്ച് . ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ട സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ഇനിയും ബിനോയ് സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയായ യുവതിയും ഇവരുടെ അഭിഭാഷകനും അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ രക്ത സാമ്ബിള്‍ നല്‍കാത്ത ബിനോയ് ജാമ്യവ്യവസ്ഥയിലെ നിബന്ധന ലംഘിച്ചിരിക്കുന്നു എന്ന നിഗമനത്തിലാണ് യുവതിക്ക് നിയമസഹായം നല്‍കുന്ന മുബൈയിലെ അഭിഭാഷകന്‍ അബ്ബാസ് മുഖ്ത്യാര്‍. കുട്ടിയുടെ പിതൃത്വം ഉള്‍പ്പടെയുള്ള വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡി എന്‍ എ പരിശോധന പൂര്‍ത്തിയാക്കണം.യുവതി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകള്‍ ബിനോയിയുടെ വാദങ്ങള്‍ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിനോയിയും യുവതിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. യുവതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ അറിയിച്ചു

Top