ബിനോയ് കോടിയേരി ശബരിമലയിൽ..കരഞ്ഞും കൈ കൂപ്പിയും ശ്രീകോവിലിൽനു മുന്നിൽ.ഡിഎൻഎ റിസൾട്ട് വരാൻ ദിവസങ്ങൾ മാത്രം

ശബരിമല :സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍  ബിനോയ് കോടിയേരി അയ്യപ്പ സന്നിധിയിൽ എത്തി.ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു .

കെട്ട് നിറച്ച് പതിനെട്ടാം പടി ചവിട്ടി. കരഞ്ഞും കൈ കൂപ്പിയും ഏറെ നേരം ശ്രീ കോവിലിൽനു മുന്നിൽ. തന്റെ അച്ചനും, പാർട്ടി നേതാവും മുഖ്യമന്ത്രിയും ചെയ്ത് കൂട്ടിയ പാപങ്ങൾക്കോ അതോ ബീഹാർ സ്വദേശിനിയുടെ ബലാൽസംഗ കേസിൽ നിന്നും രക്ഷ തേടി നീതിക്കായോ..എന്തായാലും ബിനോയ് കോടിയേരി അയ്യപ്പ സന്നിധിയിൽ തൊഴു കൈകളുമായെത്തി എന്നത് വൻ സംഭവം തന്നെ.ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയത് മാധ്യമങ്ങൾ പോലും അറിഞ്ഞിരുന്നില്ല.

ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്.ബീഹാര്‍ സ്വദേശി നല്‍കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു . ഈ മാസം അവസാനമാണ് ഇതിന്റെ റിപ്പോർട്ട് വരുക .

Top