കോടിയേരിക്കിട്ട് എട്ടിന്റെ പണി !മകന്റെ “കോടി’യിടപാട്; പിബി നിലപാട് വ്യക്തമാക്കണമെന്ന് ബംഗാൾ ഘടകം

ന്യൂഡൽഹി: കോൺഗ്രസ് ബന്ധത്തെ എതിർക്കാൻ കേരള ഘടകത്തിനെ മുന്നിൽ നിന്ന് നയിച്ച കോടിയേരിക്ക് CPM പാർട്ടിയിൽ നിന്ന് തന്നെ എട്ടിന്റെ പണി .   സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കു നേരെ ഉയർന്ന കോടികളുടെ തട്ടിപ്പു കേസ് സംബന്ധിച്ച് കടുത്ത നിലപാടുമായി പാർട്ടി ബംഗാൾ ഘടകം. ആരോപണം പാർട്ടിക്കാകെ ക്ഷീണമുണ്ടാക്കിയെന്ന് ബംഗാൾ ഘടകം നേതാക്കളായ മാനവ് മുഖർജി, മൊയ്തുൾ ഹസൻ എന്നിവർ പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് മാത്രമാണ് പ്രതികരിച്ചതെന്നും അതുകൊണ്ടായില്ലെന്നും പറഞ്ഞ ഇവർ നിലപാടറിയിക്കാൻ പിബി ബാധ്യസ്ഥാരണെന്നും വ്യക്തമാക്കി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കേരളഘടകം ഉയർത്തുന്ന വിമർശനങ്ങളെയും ഇവർ തള്ളി.

Top