ലാഹോറിലെ അതിപുരാതന സൂഫി പള്ളിയ്ക്കുനേരെ വന്‍സ്‌ഫോടനം.എട്ടുപേര്‍ കൊല്ലപ്പെട്ടു.

ലാഹോര്‍: ലാഹോറിലെ അതിപുരാതന സൂഫി പള്ളിയ്ക്കുനേരെ വന്‍സ്‌ഫോടനം നടന്നു. സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ സൂഫി പള്ളിയായ ഡാറ്റ ദര്‍ബാറിനു സമീപമാണ് സ്‌ഫോടനം നടന്നത്.

ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് സിറ്റി പൊലീസ് ചീഫ് ഗസന്‍ഫര്‍ അലിയെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ടു ചെയ്യുന്നു.അഞ്ച് പൊലീസ് ഓഫീസര്‍മാരും മൂന്ന് പൗരന്മാരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌ഫോടനം നടക്കുന്ന സമയത്ത് സൂഫി തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപം നൂറുകണക്കിന് വിശ്വാസികളുണ്ടായിരുന്നു. 25 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് ലാഹോര്‍ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്ഫാഖ് പറഞ്ഞു.പള്ളിയെ ലക്ഷ്യമിട്ടായിരുന്നോ ആക്രമണമെന്ന കാര്യം വ്യക്തമല്ല. സ്‌ഫോടനത്തില്‍ പള്ളിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചോയെന്നും വ്യക്തമല്ല. പള്ളിയുടെ ഗേറ്റിനു സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.2010ലും ഇവിടെ സ്‌ഫോടനം നടന്നിരുന്നു. പള്ളിയ്ക്കടുത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top