മോദി തന്റെ ജാതിയെ പിന്നാക്ക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന് മായാവതി; രാഷ്ട്രീയ നേട്ടത്തിനായി ജാതി കളിക്കുകയാണെന്നും വിമര്‍ശനം

മോദി പിന്നാക്കക്കാരനായത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിനായി പിന്നാക്ക ജാതികളുടെ ലിസ്റ്റില്‍ തന്റെ ജാതിയെയും ഉള്‍പ്പെടുത്തുകയാണ് മോദി ചെയ്തതെന്ന് മായാവതി പറഞ്ഞു. പ്രതിപക്ഷം തന്നെ താഴ്ന്നയാളായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി തന്റെ സമുദായത്തെ താഴ്ന്ന ജാതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടിത്തയതെന്നാണ് മായാവതിയുടെ ആരോപണം. തിരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മോദി അദ്ദേഹത്തിന്റെ ഉയര്‍ന്ന ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് മായാവതി പറഞ്ഞു. മുലായാം സിങ്ങിനെയും അഖിലേഷ് യാദവിനെയും പോലെ മോദി പിന്നോക്ക ജാതിയിലല്ല ജനിച്ചത്. ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മായാവതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നോക്ക വിഭാഗത്തില്‍ നിന്നു വരുന്നതിനാല്‍ താന്‍ താണവനാണെന്ന് ബെഹന്‍ജിയും അഖിലേഷും കരുതുന്നുവെന്നായിരുന്നു യുപിയിലെ കനൂജില്‍ മോദി പറഞ്ഞത്. എന്നാല്‍ ബി.ജെ.പിയുടെ ദളിത്-പിന്നോക്ക കാര്‍ഡ് ഇനിയും ഇവിടെ ചെലവാകില്ലെന്നായിരുന്നു ഇതിനുള്ള മായാവതിയുടെ മറുപടി.

വിമര്‍ശകര്‍ അപമാനിക്കുന്നതുവരെ രാജ്യത്തെ ജനങ്ങള്‍ക്ക് തന്റെ ജാതി അറിയില്ലായിരുന്നു. തന്റെ ജാതി ചര്‍ച്ച ചെയ്തതില്‍ മായാവതിക്കും അഖിലേഷിനും കോണ്‍ഗ്രസുകാര്‍ക്കും നന്ദിയുണ്ട്. പിന്നോക്ക സമുദായത്തില്‍ ജനിക്കുന്നത് രാജ്യത്തെ സേവിക്കാനുള്ള അവസരമായി താന്‍കാണുന്നുവെന്നും തന്റെ ജാതി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നും ആയിരുന്നു മോദി പറഞ്ഞത്.

Top