ഇന്ധന വിലയില്‍ മോദി മാജിക് ഉടന്‍; കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ പദ്ധതി

കൊച്ചി: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ ജനങ്ങളെ അടുപ്പിക്കാന്‍ വീണ്ടും മോദി മാജിക്. ഇന്ധന വിലയില്‍ ഗണ്യമായ കുറവ് വരുത്താനായി കേന്ദ്രം നീക്കം തുടങ്ങി. ഖത്തറില്‍ നിന്നും കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള പദ്ധതിക്കാണ് കേന്ദ്രം രൂപം നല്‍കിയിരിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.

ഉടവ് വന്ന ജനപ്രീതി തിരികെ പിടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമം. കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്താണ് ഖത്തറുമായി ചര്‍ച്ചകള്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുക കുറച്ചാണ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ ക്രൂഡ് നല്‍കുന്നതെന്നും ഇക്കാര്യത്തിലെ വിവേചനമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ എണ്ണ ഉപഭോഗം നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഖത്തര്‍ സന്നദ്ധമാവുകയായിരുന്നു.

അടുത്ത ഇറക്കുമതി മുതല്‍ ഇന്ത്യയ്ക്ക് കുറഞ്ഞ വില ബാധകമാക്കാമെന്ന ധാരണ ഖത്തറുമായുള്ള ചര്‍ച്ചയിലൂടെ ഉണ്ടായി. ഇതിലൂടെ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പന്ത്രണ്ട് കോടി വീടുകളില്‍ പാചക വാതകം നല്‍കാന്‍ മോദി സര്‍ക്കാരിനായെന്നും കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് രാജ്യത്ത് എണ്ണവിലയില്‍ വിലക്കുറവുണ്ടാവുമെന്ന സൂചന നല്‍കി ഖത്തറുമായുള്ള എണ്ണ ഇടപാടിനെ കുറിച്ച് മന്ത്രി പ്രതിപാദിച്ചത്.

Top