സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി ഇന്ത്യ!! സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി; 82 ലക്ഷം കോടിയുടെ കടം

ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തെപോലും അതിജീവിച്ച സമ്പദ് വ്യവസ്ഥയ്ക്കാണ് കനത്ത ഇടിന് സംഭവിച്ചത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ലോക ശക്തിയായി വികസിച്ചു വരികയായിരുന്നു ഇന്ത്യ. എന്നാല്‍ രാജ്യത്തെതന്നെ അടിമുടി ഇളക്കിമറിച്ച സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക വികസനം പിന്നോട്ടു പോയതു കൂടാതെ നോട്ടു നിരോധനം കൊണ്ട് മാത്രം നിരവധി ചെറുകിട വ്യവസായങ്ങളെ തന്നെ ഇല്ലാതാക്കി. തൊഴില്‍ ഇല്ലായ്മ പെരുകി. രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞതും വെറും വാക്കായി. ചുരുക്കത്തില്‍ സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി മാറി ബിജെപി സര്‍ക്കാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോള്‍ വരാനിരിക്കുന്ന തലമുറയ്ക്ക് മേല്‍ കൂടി വലിയ കടബാധ്യതയാണ് മോദിയുടെ ധൂര്‍ത്തടി വരുത്തി വെച്ചിരിക്കുന്നത്. മോദി സര്‍ക്കാറിന്റെ റിപ്പോര്‍ട്ടു തന്നെ വിരല്‍ചൂണ്ടുന്നത് സര്‍ക്കാറിന്റെ സാമ്പത്തിക ഇടപാടുകള്‍ രാജ്യത്തെ പിന്നോട്ടടിച്ചു എന്നാണ്. മോദി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ തല്‍സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത. 2010-2011 സാമ്പത്തിക വര്‍ഷം മുതലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ധനമന്ത്രാലയം പുറത്തിറക്കാന്‍ തുടങ്ങിയത്.

ദേശീയ മാധ്യമങ്ങള്‍ അടക്കം ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് തയ്യാരാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് സാമ്പത്തിക റിപ്പോര്‍ട്ടിന്റെ എട്ടാം എഢിഷന്‍ പുറത്തിറങ്ങിയത്. നേരത്തെ ഉണ്ടായിരുന്ന കടത്തിന്റെ പകുതി മോദി ഭരണത്തില്‍ കൂടുകയാണ് ചെയ്തതെന്ന് ഇതില്‍ വ്യക്തമാക്കുന്നത്. കള്ളപ്പണം തടയാന്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണിത് കടം കൂടിയതെന്നാണ് അറിയുന്നത്.

ആഭ്യന്തര കടവും വര്‍ധിച്ചിരിക്കുകയാണെന്നാണ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. 68 ലക്ഷം കോടി രൂപയാണ് ആഭ്യന്തര കടം. വിപണി വായ്പകളുടെ കാര്യത്തിലും വര്‍ധനവുണ്ടായി. മോദി സര്‍ക്കാര്‍ വന്ന ശേഷം 52 ലക്ഷം കോടിയുടെ വിപണി വായ്പയാണ് എടുത്തത്. എല്ലാ തരത്തിലുമുള്ള സര്‍ക്കാര്‍ കടങ്ങള്‍ സ്റ്റാറ്റസ് പേപ്പറില്‍ വിശദീകരിക്കുന്നു. രേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സാമ്പത്തിക രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനും അനധികൃത ഇടപാടുകള്‍ ഇല്ലാതാക്കാനും നോട്ട് നിരോധനം നടപ്പാക്കി. ഡിജിറ്റല്‍ രംഗം പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പക്ഷേ, രാജ്യത്തിന്റെ കടം കുറയ്ക്കാന്‍ ഇവയ്‌ക്കൊന്നും സാധിച്ചില്ല.

നികുതി പിരിവ് കൃത്യമാക്കുക എന്ന ലക്ഷ്യത്തോടെയും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജിഎസ് ടി അടക്കം നടപ്പിലാക്കി. എന്നാല്‍, പദ്ധതികള്‍ പലവിധം പ്രഖ്യാപിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ കടത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ വ്യക്തമാകുന്നത്. നിലവില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അടക്കം മുടക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് റി
സര്‍വ് ബാങ്കില്‍ നിന്നും കരുതല്‍ ധനം പിടിച്ചുവാങ്ങാനും ജെയ്റ്റ്ലിയും കൂട്ടരും തയ്യാറായത്. നോട്ടു നിരോധനം അടക്കം സര്‍ക്കാറിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കുമെന്ന കാര്യം ഡോ. മന്മോഹന്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ അച്ചട്ടായി വരുന്നത്.

ആര്‍ബിഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിച്ചിരിക്കെ, കേന്ദ്രത്തിന് ഇടക്കാല ലാഭ വിഹിതം നല്‍കാന്‍ ആര്‍.ബി.െഎ. ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 30,000 മുതല്‍ 40,000 കോടി രൂപ വരെ കേന്ദ്രസര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി ആര്‍.ബി.ഐ. കൈമാറും. ഈ മാര്‍ച്ചിനു മുമ്പു തന്നെ ഈ തുക കൈമാറുമെന്നാണ് സൂചന. അന്തിമ തീരുമാനം ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണ വേളയില്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളും.

Top