ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടി.ആര്‍എസ്എസ് ഹിറ്റ്​ലറിനു തുല്ല്യം ആന്റണി

തിരുവനന്തപുരം :ബിജെപി സര്‍ക്കാരിനെതിരെയും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമൊരുക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്. ഇന്ത്യയില്‍ ഏറ്റവും സമാധാനമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ കുറച്ചു നാളുകളായി നടക്കുന്ന സംഭവവികാസങ്ങള്‍ ആശങ്കാജനകമാണ്. പണ്ട് ഹിറ്റ്‌ലര്‍ നടപ്പാക്കിയ കാര്യങ്ങളാണ് ആര്‍എസ്എസ് ഇപ്പോള്‍ നടത്തുന്നതെന്നും ആന്റണി പറഞ്ഞു

ആര്‍.എസ്‌.എസിന്‌ ഇഷ്‌ടമില്ലാത്തവരെ ക്രൂരമായി കൊലപ്പെടുത്തുകയാണെന്നും ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ പേടിയാകുന്നുവെന്നും കെ.പി.സി.സി ആസ്‌ഥാനത്ത്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എ.കെ ആന്റണി പറഞ്ഞു.ഭരണത്തുടര്‍ച്ചയ്‌ക്കുള്ള പോരാട്ടമാകും തെരഞ്ഞെടുപ്പെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌ സെമി ഫൈനലാണെന്നും അദ്ദേഹം പറഞ്ഞു. സെമി ഫൈനല്‍ കഴിയുമ്പോള്‍ മറ്റു കക്ഷികള്‍ പുറത്തുപോകുമെന്നും അതോടെ ഫൈനല്‍ പോരാട്ടം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാകുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും പാര്‍ട്ടിയിലോ യു.ഡി.എഫിലോ നേതൃതര്‍ക്കങ്ങളില്ലെന്നും ആന്റണി വ്യക്‌തമാക്കി. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്‌ സര്‍ക്കാര്‍ വന്‍ മുന്നേറ്റമാണ്‌ സംസ്‌ഥാനത്ത്‌ നടത്തിയിട്ടുള്ളത്‌. ശാശ്വതീകാനന്ദയുടെ മരണത്തില്‍ എന്ത്‌ അന്വേഷണത്തിനും വിരോധമില്ലെന്നും ആന്റണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top