സാമ്പത്തിക സംവരണം അക്കൗണ്ടില്‍ വരുമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പോ? മോദിയുടെ തട്ടിപ്പുകള്‍ അക്കമിട്ട് ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനായി സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ കാട്ടി സംവരണം ഏര്‍പ്പെടുത്തുന്ന നീക്കത്തിന്റെ തട്ടിപ്പുകള്‍ തുറന്നുകാട്ടി യുവ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍. ഫേസ്ബുക്കിലൂടെയാണ് ശബരീനാഥന്‍ തട്ടിപ്പുകള്‍ തുറന്നു കാട്ടിയത്.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ സാമ്പത്തിക അടിസ്ഥാനത്തിനുള്ള സംവരണത്തിന് ഇന്ത്യയിലെ എല്ലാ ആളുകള്‍ക്കും കിട്ടുമെന്നും അങ്ങനെ എല്ലാവര്‍ക്കും കിട്ടുകയാണെങ്കില്‍ അതെങ്ങനെ സംവരണമാകുമെന്നും ശബരിനാഥന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Modi’s yet another jhumla?

1) NSSO, ഇൻകം ടാക്സ് രേഖകൾ പ്രകാരം ഭാരതത്തിലെ 95% കുടുംബങ്ങളുടെയും വാർഷിക വരുമാനം ഇന്നലെ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സംവരണ മാനദണ്ഡമായ 8 ലക്ഷം രൂപയിൽ താഴെയാണ്.

2) ഇന്ത്യയുടെ Per Capita Income ഏകദേശം 1.25 ലക്ഷം രൂപയാണ്,എന്നുവച്ചാൽ അഞ്ച്‌ അംഗങ്ങളുള്ള ഒരു കുടുംബത്തിന് 6.25 ലക്ഷം പ്രതി വർഷ വരുമാനം.ഇതും സാമ്പത്തിക സംവരണത്തിനു മാനദണ്ഡമായ 8 ലക്ഷം രൂപയുടെ താഴെയാണ്.

3) സാമ്പത്തിക സംവരണത്തിന് മറ്റൊരു മാനദണ്ഡം ഒരു കുടുംബത്തിനു പരമാവധി ഉണ്ടായിരിക്കേണ്ട ഭൂമി 5 ഏക്കറിനു താഴെയെന്നാണ്. ഔദ്യോഗിക കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിൽ
86% ജനങ്ങക്കും 5 ഏക്കറിൽ താഴയെ ലാൻഡ് ഹോൾഡിങ് ഉള്ളു!

ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ കേന്ദ്രസർക്കാർ പറയുന്ന സാമ്പത്തിക അടിസ്ഥാനത്തിനുള്ള സംവരണത്തിന് ഇന്ത്യയിലെ ഒട്ടുമുക്കാലും ആളുകൾക്കും കിട്ടും.എല്ലാർക്കും കിട്ടുന്ന ഒരു ആനുകൂല്യത്തെ പിന്നെങ്ങനെ പ്രത്ത്യേക സംവരണം എന്ന് വിളിക്കും?

അപ്പോൾ പിന്നെ ഇത് കഴിഞ്ഞ ലോകസഭ ഇലക്ഷൻ സമയത്ത് മോദിജി വാഗ്ദാനം ചെയ്ത് ‘ അക്കൗണ്ടിൽ വരാൻ പോകുന്ന 15 ലക്ഷത്തിന്റെ’ മറ്റൊരു പതിപ്പാണോ ? ഉത്തരമുണ്ടോ?

Top